പി.വി അൻവറിന് പൊലീസ് സഹായം: രണ്ട് എസ്.പിമാരും ഡി.വൈ.എസ്.പിയും നിരീക്ഷണത്തിൽ
text_fieldsതിരുവനന്തപുരം : പി.വി അൻവർ എം.എൽ.എക്ക് പൊലീസ് സഹായം ലഭിച്ചിട്ടുണ്ടെന്ന് പ്രാഥമിക റിപ്പോർട്ട്. ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖയടക്കം പുറത്ത് വിട്ട് വെല്ലുവിളിച്ച പി.വി അൻവറിന് പൊലീസിലെ അടക്കം രഹസ്യ വിവരങ്ങൾ ചോർന്ന് കിട്ടിയ സംഭവത്തിൽ ഡിജിപി ഇന്റലിജൻസിനോട് വിശദമായ റിപ്പോർട്ട് തേടിയിരുന്നു.
പൊലീസ് ചില കേസുകളിൽ നടത്തിയ അന്വേഷണത്തിലെ വിവരങ്ങൾ ചോർത്തി പി.വി. അൻവറിന് നൽകിയതിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. രണ്ട് എസ്.പി മാർക്കും ഒരു ഡി.വൈ.എസ്.പിക്കും ഇതിൽ പങ്കുമ്ടെന്നാണ് സംശയം. അതിനാൽ ഈ മൂന്ന് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. അൻവറിന് ഉപദേശം നൽകുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടിലുണ്ട്.
നേരത്തെ താൻ ഫോണ്‍ ചോർത്തിയതായി അൻവർ തന്നെയാണ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ പൊലീസ് അനങ്ങിയിട്ടില്ല. അതിന് പിന്നാലെ പൊലീസ് ആസ്ഥാനത്തെ രഹസ്യ രേഖ പുറത്തുവിട്ടാണ് അൻവർ വെല്ലുവിളിച്ചത്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഷാജി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കയച്ച റിപ്പോർട്ടാണ് ചോർന്നത്.
ഈ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിലെ അന്വേഷണത്തിൽ അട്ടമറി നടന്നുവെന്ന് അൻവർ വാദിച്ചത്. ആർഎസ്.എസ്. അനുഭാവികളായ പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചുവെന്നാണ് രേഖ പുറത്തുവിട്ട് അൻവർ ആരോപിച്ചത്. വാർത്താ സമ്മേളനത്തിൽ റിപ്പോർട്ട് പുറത്തുവിട്ട ശേഷം സ്വന്തം ഫെയ്സ് ബുക്ക് പേജിലുമിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.