ലോക്കപ്പ് മർദനം: പൊലീസ് അസോസിയേഷന് സമ്മേളനത്തിൽ വിമര്‍ശനം
text_fieldsവടകര: ലോക്കപ്പ് മര്‍ദനമെന്ന് പറയുന്ന പല കേസുകളിലും പൊലീസിെൻറ ഭാഗത്ത് വീഴ്ച സംഭവിക്കുന്നതായി പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ വിമർശനം. അമിത ജോലിഭാരവും മേലുദ്യോഗസ്ഥരില്‍നിന്നുള്ള സമ്മർദവും നിലനില്ക്കുന്നു. ഇപ്പോഴും കൊലപാതക കേസുകളില്‍ പൊലീസ് പ്രതികളാകുന്ന സാഹചര്യമുണ്ടാകുന്നത് മേലുദ്യോഗസ്ഥരോട് അച്ചടക്കത്തിെൻറ പേരില്‍ പലതും പറയാന്‍ മടിക്കുന്നതുകൊണ്ടാണ്. ഏത് പ്രതിയെയും അറസ്റ്റ് രേഖപ്പെടുത്തി ലോക്കപ്പിലിടുന്നതിനുമുമ്പ് വൈദ്യപരിശോധന നടത്തണമെന്ന് സര്‍ക്കുലറുണ്ട്. ഈ സര്‍ക്കുലര്‍ പലപ്പോഴും മേലുദ്യോഗസ്ഥര്‍ ഓര്‍ക്കാറില്ല. ലോക്കപ്പ് മര്‍ദനമെന്ന് പറയുന്ന പല കേസുകളിലും ഈ വീഴ്ച സംഭവിച്ചെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
പൊലീസില്‍ രാഷ്ട്രീയ അതിപ്രസരമെന്ന ഇൻറലിജന്‍സ് റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽ രണ്ടാം ദിവസം ചൂടുപിടിച്ച ചര്‍ച്ചയാണ് നടന്നത്. സമ്മേളന നഗരിയിലെ രക്തസാക്ഷി സ്തൂപത്തിെൻറ നിറം ചുവപ്പും നീലയുമാക്കിയതും മുദ്രാവാക്യം വിളി ഒഴിവാക്കിയതും ശരിയല്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. സേനക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചവര്‍ക്കായി മുദ്രവാക്യം വിളിക്കാന്‍ ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്തരുതായിരുന്നു. മാധ്യമങ്ങള്‍ സമ്മേളനം നിയന്ത്രിക്കുന്ന സാഹചര്യമാണുണ്ടായതെന്നും ചിലര്‍ കുറ്റപ്പെടുത്തി.
എന്നാല്‍, പത്തനംതിട്ട ഉൾപ്പെടെ ചില ജില്ല സമ്മേളനങ്ങളിലുണ്ടായ പിഴവുകളാണ് ഇത്തരം ചര്‍ച്ചയിലേക്ക് നയിച്ചതെന്നും ഇത് അനാരോഗ്യകരമാണെന്നും അഭിപ്രായമുണ്ടായി. പൊലീസിെൻറ സംഘടന സംവിധാനംതന്നെ ഇല്ലാതാക്കുന്ന രീതിയിലുള്ള നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല. സംഘടനാ സ്വാതന്ത്ര്യം നേടിയതിന് പിന്നില്‍ ഏറെപ്പേരുടെ രക്തസാക്ഷിത്വമുണ്ട്. ഇത് മറന്ന് ആരും പ്രവര്‍ത്തിക്കരുതെന്നും അഭിപ്രായമുയര്‍ന്നു. എട്ടു മണിക്കൂര്‍ ഡ്യൂട്ടിയെന്ന പ്രഖ്യാപനം ഇപ്പോഴും ഫയലില്‍ ഉറങ്ങുന്നതായി ചില അംഗങ്ങൾ കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ പൊലീസിനെ സമീപിക്കുന്ന രീതിയില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ചർച്ചയിൽ പെങ്കടുത്തവർ പറഞ്ഞു.
സേനയില്‍ ഏറ്റവും ദുരിതം പേറുന്നത് ഡ്രൈവര്‍മാരാണ്. വനിത ബറ്റാലിയന് ഉണ്ടെന്ന് പറയുെന്നങ്കിലും വെറും പാറാവുകാരായി ക്യാമ്പുകളില്‍തന്നെ കഴിയുകയാണ്. ഏറെ നിബന്ധനകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയില്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനും മറ്റും പ്രതിസന്ധികള്‍ ഏറെയുണ്ടെന്നും മാറിമാറി വരുന്ന സര്‍ക്കാറുകളുടെ മുന്നിൽ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും നേടിയെടുക്കാനും സാധിച്ചെന്നും സംസ്ഥാന ഭാരവാഹികള്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.