'ആർ.എസ്.എസിനുവേണ്ടി പൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ അംഗീകരിക്കില്ല'; എസ്.ഡി.പി.ഐ സെക്രട്ടേറിയറ്റ് മാർച്ച്
text_fieldsതിരുവനന്തപുരം: ആർ.എസ്.എസിന് വേണ്ടി പൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരന്‍ പള്ളിക്കല്‍. ആലപ്പുഴയിലെ അനിഷ്ട സംഭവങ്ങളുടെ പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത് ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മര്‍ദിച്ച പൊലീസുകാരെ സര്‍വിസില്‍നിന്ന് പുറത്താക്കുക, കെ.എസ്. ഷാനിെൻറ കൊലപാതകത്തിലെ മുഖ്യ ആസൂത്രകന്‍ വല്‍സന്‍ തില്ലങ്കേരിയെയും ആർ.എസ്.എസ് നേതാക്കളെയും രക്ഷപ്പെടുത്താനുള്ള പൊലീസ് നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ നടത്തിയ സെക്രേട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദലിത് കോളനികളില്‍ കടന്നുചെന്ന് പരിശോധന നടത്തുന്ന പൊലീസ് ആർ.എസ്.എസ് കാര്യാലയത്തില്‍നിന്നു പ്രതികളെ പിടികൂടിയിട്ടുപോലും റെയ്ഡ് നടത്തിയതായി അറിയില്ല. വര്‍ഗീയ മനസ്സോടെ പെരുമാറുകയും നിരപരാധികളെ അന്യായമായി കസ്റ്റഡിയില്‍വെച്ച് പീഡിപ്പിക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ സര്‍വിസില്‍നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍, ജില്ല പ്രസിഡൻറ് സിയാദ് കണ്ടല, സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍, പി.ആര്‍ സിയാദ്, അന്‍സാരി ഏനാത്ത്, പ്രാവച്ചമ്പലം അഷ്‌റഫ്, എസ്.പി. അമീറലി, എല്‍. നസീമ തുടങ്ങിയവർ സംബന്ധിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് സെക്രേട്ടറിയറ്റിന് മുന്നില്‍ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.