പൊലീസ് കാടത്തം വീണ്ടും; ആളുമാറി എൻജിനീയറിങ് വിദ്യാർഥിക്ക് നടുറോഡിൽ ക്രൂരമർദനം
text_fieldsകരുനാഗപ്പള്ളി: ടൗണിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം ദേശീയപാതയോരത്ത് പാർക്കിങ് നിരോധിച്ചഭാഗത്ത് ബൈക്കിന് സമീപംനിന്ന വിദ്യാർഥിയെ പൊലീസ് ആളുമാറി ക്രൂരമായി മർദിച്ചു. കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ വിഭാഗം രണ്ടാംവർഷ വിദ്യാർഥി കൊല്ലം വള്ളിക്കീഴ് പെരുമ്പെട്ടിൽ വീട്ടിൽ അഖിൽ കൃഷ്ണെനയാണ് (19) കരുനാഗപ്പള്ളി എസ്.ഐ ശ്യാംകുമാർ നടുറോഡിൽ മർദിച്ചത്. അഖിലിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ കെ.എസ്.ആർ.ടി സ്റ്റാൻഡിലേക്ക് നടന്നുവരുന്നതിനിടെ അഖിൽ സുഹൃത്ത് അമലുമായി സംസാരിക്കുന്നതിടെയായിരുന്നു സംഭവം. അതുവഴി വന്ന എസ്.ഐ സമീപത്ത് പാർക്ക് ചെയ്ത ബൈക്കിെൻറ ഉടമയാണെന്ന് ധരിച്ച് അഖിലിനെ മർദിക്കുകയായിരുന്നു.
ൈബക്ക് തേൻറതല്ലെന്ന് പറഞ്ഞിട്ടും ജനക്കൂട്ടത്തിന് മുന്നിലിട്ട് മർദനം തുടർന്നു. മാല മോഷണവും വണ്ടി മോഷണവുമാണ് ജോലിയെന്ന് പറഞ്ഞ് വിദ്യാർഥിെയ തെറിയഭിഷേകവും നടത്തി. തുടർന്ന് പൊലീസ് വാഹനത്തിൽ കയറ്റി സീറ്റിന് താഴെയിരുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൊണ്ടുപോകുംവഴിയും എസ്.ഐ മർദനവും തെറിയഭിഷേകവും തുടർന്നു. സ്റ്റേഷനിൽ എത്തിച്ചശേഷവും മർദിച്ചു. ശ്വാസതടസ്സമുണ്ടായപ്പോൾ ചാടിച്ചതായും അഖിൽ പറയുന്നു.
വിവരമറിഞ്ഞ് കോളജിൽനിന്ന് സഹപാഠികൾ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും എസ്.ഐ പുറത്തുപോയി. തുടർന്ന് നൂറ് രൂപ പിഴ ഇൗടാക്കി വിട്ടയച്ചു. ശ്വാസതടസ്സവും നടുവേദനയും അനുഭവപ്പെട്ട അഖിലിനെ രക്ഷകർത്താക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അതേസമയം, തിരക്കേറിയ നഗരത്തിൽ വാഹനപാർക്കിങ് നിരോധിച്ച സ്ഥലത്ത് ബൈക്ക് നിർത്തി സംസാരിക്കുന്നവരോട് വാഹനം മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ മോശമായി പെരുമാറിയതിനാണ് അഖിലിനെ സ്റ്റേഷനിൽ കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.