ഉസ്മാന് നീതി ലഭിച്ചില്ലെങ്കിൽ സ്റ്റേഷന് മുന്നിൽ നിരാഹാരമിരിക്കും –ഭാര്യ
text_fieldsആലുവ: നീതി ലഭിച്ചില്ലെങ്കിൽ എടത്തല പൊലീസ് സ്റ്റേഷന് മുന്നിൽ നിരാഹാരമിരിക്കുമെന്ന് പൊലീസ് മർദനത്തിനിരയായ ഉസ്മാെൻറ ഭാര്യ ഫെബിന. മുഖ്യമന്ത്രിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഭർത്താവ് തെറ്റ് ചെയ്തിട്ടില്ലെന്നും ഫെബിന പറഞ്ഞു.
സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാർക്ക് പരിക്കേറ്റിട്ടില്ല. എന്നിട്ടും ഉസ്മാനെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു. തങ്ങൾ തീവ്രവാദികളല്ല. എടത്തല സഹകരണ ബാങ്കില്‍നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്താണ് വീട് വെച്ചത്. ഇതിെൻറ തിരിച്ചടവിനായാണ് ഉസ്മാന് ജോലി തേടി വിദേശത്ത് പോയത്. എന്നാല്‍, മറ്റു ചെലവുകൾ ഏറിയതോടെ തിരിച്ചടവ് മുടങ്ങി. ജപ്തി ഭീഷണിയുടെ നടുവിൽ പകച്ച് നിൽക്കുകയാണ് ഞങ്ങൾ. സൗദിയിൽ ഇൗത്തപ്പഴ ഗോഡൗണിൽ ചുമട്ട് തൊഴിലാളിയായിരുന്നു ഉസ്മാൻ. എട്ടു മാസത്തോളമായി തൊഴിലില്ലാത്തതിനാൽ ബന്ധുക്കൾ ചേർന്ന് വിമാന ടിക്കെറ്റടുത്ത് നൽകിയാണ് നാട്ടിലെത്തിച്ചത്. ഖത്തറിൽ മറ്റൊരു ജോലി തരപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് അതിക്രമം. സംഭവ ദിവസം നോമ്പുതുറക്കുള്ള വിഭവങ്ങൾ വാങ്ങാനാണ് ഉസ്മാൻ പുറത്ത് പോയതെന്നും ഫെബിന പറയുന്നു.
അതിനിടെ ചികിത്സയിൽ കഴിയുന്ന ഉസ്മാനെ സന്ദർശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. റിമാൻഡിലായതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഈ മാസം 22 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.