കുഴഞ്ഞുമറിഞ്ഞ് പൊലീസ് അതിക്രമം; തർക്കം സർക്കാറിലേക്കും മുന്നണിയിലേക്കും വ്യാപിക്കുന്നു
text_fieldsതിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജക്കും കുടുംബത്തിനും എതിരായ പൊലീസ് അതിക്രമത്തെ ചൊല്ലിയുള്ള വിവാദം സി.പി.എമ്മിലേക്കും എൽ.ഡി.എഫിലേക്കും വ്യാപിക്കുന്നു. മഹിജെക്കതിരായ പൊലീസ്അതിക്രമത്തെ ശക്തമായി വിമർശിച്ച പി.ബി അംഗം എം.എ. ബേബിയുടെ നിലപാട് പരസ്യമായി തള്ളിയ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ്നടപടിയെ വീണ്ടും ന്യായീകരിച്ചു.
പൊലീസിനും തനിക്കുമെതിരെ ഉയർന്ന ആക്ഷേപങ്ങൾക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്തെ പ്രചാരണവേദിയിൽ മുഖ്യമന്ത്രി മറുപടിപറയുകയും ചെയ്തു. അതേസമയം, കഴിഞ്ഞദിവസം മൃദുസ്വരത്തിൽ സംസാരിച്ച സി.പി.െഎ വ്യാഴാഴ്ച നിലപാട് കടുപ്പിച്ചു. പ്രതിപക്ഷത്തിന് രാഷ്ട്രീയമുതലെടുപ്പിനുള്ള സൗകര്യം പൊലീസ് ബോധപൂർവം ഉണ്ടാക്കിക്കൊടുെത്തന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യമന്ത്രിയുടെ നിലപാടിന് കടകവിരുദ്ധമായി പ്രതികരിച്ചു.
സി.പി.എമ്മിെൻറ ഏറ്റവും ഉയർന്ന ഘടകത്തിലെ രണ്ടംഗങ്ങളായ പിണറായിയും ബേബിയും തമ്മിലുള്ള തർക്കം പാർട്ടിയിലും സർക്കാറിലും ഉണ്ടായ ഭിന്നത കൂടിയാണ് വെളിവാക്കുന്നത്. ജിഷ്ണു പ്രണോയിയുടെ മരണത്തിലും പൊലീസ്അന്വേഷണത്തിലും പാർട്ടിക്കുള്ളിൽ രണ്ടഭിപ്രായം ഉണ്ടെന്നത് വരുംദിവസങ്ങളിൽ നേതൃത്വത്തിന് തലവേദന സൃഷ്ടിക്കും. ഇതിനുപുറമെയാണ് ജിഷ്ണുവിെൻറ കുടുംബത്തിന് വി.എസ് പ്രഖ്യാപിച്ച പിന്തുണ. പൊലീസിേൻറത് ഒഴിവാക്കാമായിരുന്ന നടപടിയാണെന്ന അഭിപ്രായമാണ് സി.പി.എമ്മിലും ഘടകകക്ഷികളിലുമുള്ളത്. മുഖ്യമന്ത്രി പൊലീസിനെ വഴിവിട്ട് ന്യായീകരിക്കുകയാണെന്ന പരിഭവവും ചില നേതാക്കൾക്കുണ്ട്. അവർ ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കുന്നില്ലന്നേയുള്ളൂ. കീഴ്തലത്തിലെ ഉദ്യോഗസ്ഥർെക്കതിരെ നടപടി എടുെത്തങ്കിലും പൊതുസമൂഹത്തിെൻറ രോഷം തണുപ്പിക്കണമെന്ന നിർദേശം നേതൃത്വത്തിനുണ്ട്.
ഉദ്യോഗസ്ഥർക്ക് സർക്കാറിെൻറയും മുന്നണിയുടെയും നയം എന്താണെന്ന് വ്യക്തമാകാത്തതിെൻറ പരിണതഫലമാണ് ഡി.ജി.പി ഒാഫിസിൽ സംഭവിച്ചതെന്നും മുന്നണിനേതൃത്വത്തിൽ അഭിപ്രായമുണ്ട്. മലപ്പുറത്തെ പ്രസംഗത്തിൽ പ്രശ്നങ്ങൾക്ക് കാരണം കുടുംബത്തിന് പുറത്തുനിന്നുള്ളവരുടെ ഇടപെടലായിരുെന്നന്ന പൊലീസ്വാദം മുഖ്യമന്ത്രി ആവർത്തിച്ചു. ആശുപത്രി വിട്ടശേഷം മഹിജ ഡി.ജി.പിയെ കാണുമെന്നും പിണറായി പറഞ്ഞു.
എന്നാൽ, ഡി.ജി.പിഒാഫിസ്സമരത്തിൽ മാറ്റമില്ലെന്ന് മഹിജ ആശുപത്രി കിടക്കയിൽ പ്രസ്താവിച്ചതോടെ പ്രശ്നം വരുംദിവസങ്ങളിലും തലവേദനയാവുമെന്ന് ഉറപ്പായി. സി.പി.എമ്മിനെയും സർക്കാറിനെയും വിമർശിക്കാൻ ഉറച്ച പാർട്ടി അനുഭാവികളായ ജിഷ്ണുവിെൻറ കുടുംബം ഇതുവരെ തയാറായിട്ടില്ല. എന്നിട്ടും മഹിജ യു.ഡി.എഫ്, ബി.ജെ.പിക്കാരുടെ കൈയിൽ അകപ്പെെട്ടന്ന് മന്ത്രി എം.എം. മണി പ്രസ്താവിച്ചത് വിഷയം കൂടുതൽ വഷളാക്കുമെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ തന്നെയുണ്ട്.
മാത്രമല്ല, ഡി.ജി.പി ഒാഫിസിൽ ജിഷ്ണുവിെൻറ കുടുംബത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ കെ.എം. ഷാജഹാനും എം. ഷാജർഖാനുമടക്കമുള്ള പൊതുപ്രവർത്തകരെ ജാമ്യമില്ലാവകുപ്പ് ഉപയോഗിച്ച് കസ്റ്റഡിയിൽ വെക്കുന്നതിെനതിരെയും പൊതുസമൂഹത്തിൽ വിമർശനം ഉയരുകയാണ്. ഡി.ജി.പി ഒാഫിസ് അടക്കം ഏത് പൊതുസ്ഥലവും ജനാധിപത്യ പ്രതിഷേധങ്ങൾക്ക് ഉപയോഗിക്കാമെന്നിരിക്കെയാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്.
പാതയോര പൊതുയോഗം നടത്തുന്നതിൽ ഹൈകോടതിയെ വരെ വിമർശിച്ച് ജയിലിൽ പോയ എം.വി. ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കുേമ്പാഴാണ് ജനാധിപത്യവിരുദ്ധ നിലപാട് സർക്കാർ ഉയർത്തിപ്പിടിക്കുന്നതെന്നും വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.