വാഹനപരിശോധനയുടെ പേരിൽ യുവാക്കൾക്ക് പൊലീസിെൻറ ക്രൂരമർദനം
text_fieldsതിരുവനന്തപുരം: പെറ്റിക്കേസിൽ പിടികൂടിയ യുവാക്കളുടെ വസ്ത്രങ്ങൾ വലിച്ചുകീറി പൊതുജനത്തിനു മുന്നിലിട്ട് പൊലീസിെൻറ ക്രൂര മർദനം. പ്രതികരിച്ച നാട്ടുകാരെ ലാത്തിവീശി ഒാടിച്ചു. ഒടുവിൽ കള്ളക്കേസ് ചുമത്തി ജയിലിലടച്ചു. കഴിഞ്ഞദിവസവും ശനിയാഴ്ചയുമായാണ് തലസ്ഥാനത്ത് പൊലീസ് ഇൗവിധം പെരുമാറിയത്.കഴിഞ്ഞദിവസം രാത്രി ജി.പി.ഒക്ക് സമീപത്താണ് ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചെന്നാരോപിച്ച് വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി ഷാജി അട്ടക്കുളങ്ങരയെയും (35) പാർട്ടി പ്രവർത്തകൻ അമ്പലത്തറ സ്വദേശി അസ്ലമിനെയും (32) കേൻാൺമെൻറ് എസ്.ഐ ഷാഫിയുടെ നേതൃത്വത്തിെല സംഘം പിടികൂടിയത്.
ഷാജി പൊതുപ്രവർത്തകനാണെന്ന് അറിയാമായിരുന്നിട്ടും മോശമായി പെരു മാറിയ എസ്.െഎ ആദ്യംതന്നെ ബൈക്കിെൻറ താക്കോൽ ഊരിയെടുത്തു. 1000 രൂപ പിഴ അടക്കണമെന്ന് പറഞ്ഞു. എന്നാൽ, ഇത്രയും തുക ഇപ്പോൾ കൈയിൽ ഇല്ലെന്നും രസീത് നൽകിയാൽ പിന്നീട് പിഴയൊടുക്കാമെന്നും അസ്ലം പറഞ്ഞെങ്കിലും എസ്.ഐ വഴങ്ങിയില്ല.
ഇതോടെ ദൃക്സാക്ഷികളായ വഴിയാത്രക്കാർ പൊലീസിന് നേരെ തിരിഞ്ഞു. വാഹനപരിശോധനാ സമയത്ത് യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശമുണ്ടല്ലോയെന്ന് ഒരാൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രിയോട് വേറെ പണി നോക്കാൻ പറ എന്നായി ഒരു പൊലീസുകാരൻ.
പിഴ പിരിവിട്ട് തങ്ങൾ നൽകാമെന്ന് നാട്ടുകാർ അറിയിച്ചെങ്കിലും ഇരുവരെയും സ്റ്റേഷനിൽ കൊണ്ടുപോയേ മതിയാകൂ എന്ന നിലപാടിലായിരുന്നു പൊലീസ്. തുടർന്ന് ഇരുവരെയും ഷർട്ടിൽ കുത്തിപ്പിടിച്ചും ലാത്തിയ്ക്കടിച്ചും പൊലീസ് ജീപ്പിലേക്ക് വലിച്ചിട്ടു. യുവാക്കളുടെ ഷർട്ടും പൊലീസുകാർ വലിച്ചുകീറി. ജീപ്പിലിട്ട് ക്രൂരമായി മർദിച്ചു. മർദനം കണ്ട നാട്ടുകാരിൽ ചിലർ പൊലീസിനെതിരെ തിരിഞ്ഞതോടെ എസ്.ഐയും സംഘവും വഴിയാത്രക്കാർക്കുനേരെയും ലാത്തിവീശി.
രാത്രിയോടെ കേൻറാൺമെൻറ് സ്റ്റേഷനിൽ എത്തിച്ച യുവാക്കളെ അവിടെെവച്ചും മർദിച്ചു. വിവരമറിഞ്ഞ് വെൽഫെയർപാർട്ടി നേതാക്കളും പ്രവർത്തകരും യുവാക്കളുടെ ബന്ധുക്കളും സ്റ്റേഷനിലെത്തിയെങ്കിലും യുവാക്കളെ കാണാൻ അനുവദിച്ചില്ല. സംഭവം തങ്ങൾക്കെതിരാകുമെന്ന് ബോധ്യപ്പെട്ടതോടെ യുവാക്കൾക്കെതിരെ കള്ളക്കേസെടുക്കുന്നതിനായി എസ്.െഎയും ചില പൊലീസുകാരും രാത്രിയോടെ ആശുപത്രിയിൽ അഡ്മിറ്റായി. ശനിയാഴ്ച കോടതി പിരിഞ്ഞശേഷം ഇവരെ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, യൂനിേഫാമിട്ട ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് യുവാക്കൾക്കെതിരെ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.