പൊലീസ് വിലക്ക് ലംഘിച്ച് പട്ടാമ്പി പാലം തുറന്നു
text_fieldsപട്ടാമ്പി: പൊലീസിെൻറ വിലക്ക് ലംഘിച്ച് പട്ടാമ്പി പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. വി.ടി. ബൽറാം എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ത ുറന്നത്. വൈകീട്ട് മൂന്നോടെ പാലം തുറക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടപ്പോൾ അനുമതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് പൊലീസ് തടഞ്ഞു. എന്നാൽ, ഇരുവശത്തും കുറുകെ കെട്ടിയിരുന്ന കയർ പൊലീസിനെ ധിക്കരിച്ച് നീക്കുകയായിരുന്നു.
വലിയ ചരക്കു വാഹനങ്ങളൊഴികെയുള്ളവക്ക് ഓടാൻ അനുമതിയുണ്ട്. ശക്തമായ ഒഴുക്കിൽ ചരിഞ്ഞ കൈവരികൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിവർത്തി. രാവിലെ മുതൽ നഗരസഭയുടെയും പാലത്തിനപ്പുറം തൃത്താല പഞ്ചായത്തിെൻറയും നേതൃത്വത്തിൽ പാലത്തിൽ ശുചീകരണം നടത്തിയിരുന്നു.
ഇരുഭാഗത്തെയും കൈവരികളിൽ അടിഞ്ഞ ചണ്ടി മുഴുവൻ നീക്കി. കഴിഞ്ഞ വർഷം പ്രളയത്തിൽ തകർന്ന കൈവരികൾ പുതുക്കിപ്പണിത് ഗതാഗതം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുത്തിരുന്നു. പ്രളയത്തിൽ പാലത്തിന് ബലക്ഷയമില്ലെന്ന് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.