കൊല്ലത്ത് അർബുദ രോഗിയായ ഓട്ടോ ഡ്രൈവർക്ക് പൊലീസ് മർദനം
text_fieldsഅഞ്ചൽ: കൊല്ലം അഞ്ചലിൽ അർബുദ രോഗിയായ ഓട്ടോ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചവശനാക്കിയതായി പരാതി. അഞ്ചൽ കരുകോ ൺ സ്വദേശി രാജേഷ് എന്ന യുവാവിനാണ് മർദനമേറ്റത്. മർദനത്തിൽ ഇയാളുടെ തോളെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ ്ട്. രാജേഷിൻെറ ശരീരമാകെ ചതവുകളുണ്ട്. നിർധന കുടുംബമായതിനാൽ ചികിത്സക്ക് പണമില്ലാതെ രാജേഷും കുടുംബവും ബുദ്ധിമുട്ടുകയാണ്.
വാഹന പരിശോധനക്കായി കൈകാണിച്ചിട്ട് നിർത്താതെ പോയെന്നാരോപിച്ചായിരുന്നു മർദനം. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടു കൂടിയാണ് സംഭവം നടന്നത്. അഞ്ചൽ ഭാഗത്തു നിന്ന് ഹോം ഗാർഡ് വാഹന പരിശോധനക്കായി കൈകാണിച്ചിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽ പെടാതെ ഓട്ടോയുമായി രാജേഷ് മുന്നോട്ട് നീങ്ങിയപ്പോർ ഹോം ഗാർഡ് വണ്ടിയിലേക്ക് ചാടിക്കയറുകയും വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയും ചെയ്തു.
കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ലെന്ന് ഹോം ഗാർഡ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തപ്പോൾ രണ്ട് പൊലീസുകാർ ചേർന്ന് കൈ പിന്നിലേക്ക് പിടിച്ച് വിലങ്ങ് വെച്ച ശേഷം തന്നെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് രാജേഷ് പറഞ്ഞു. കൈ കാണിച്ചത് കണ്ടില്ലെന്നും താനൊരു അർബുദ രോഗിയാണെന്നും പറഞ്ഞിട്ടും പൊലീസ് മർദനം തുടർന്നതായും രാജേഷ് ആരോപിക്കുന്നു. എന്നാൽ, മർദനം നടന്നിട്ടില്ലെന്നും രാജേഷ് സ്വയം പരിക്കേൽപ്പിച്ചതാെണന്നുമാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.