കുട്ടികളെ പൊലീസ് മർദിച്ച സംഭവം: അന്വേഷണം നടത്തി നടപടിയെടുക്കാൻ കമീഷൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: ഓൺലൈൻ പഠനത്തിനിടെ പ്രായപൂർത്തിയാകാത്ത നാല് കുട്ടികളെ കാട്ടാക്കട പൊലീസ് കേബിൾ വയർ കൊണ്ട് മർദിക്കുകയും സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകശ സംരക്ഷണ കമീഷൻ ഉത്തരവായി. കമീഷൻ ചെയർപേഴ്‌സൻ കെ.വി. മനോജ്കുമാർ, അംഗം കെ. നസീർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിേന്റതാണ് ഉത്തരവ്.
വസ്തുതകളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും സംഭവവുമായി ബന്ധപ്പെട്ട്് സബ് ഇൻസ്‌പെക്ടർമാരായ ടി. അനീഷ്, സുരേഷ്‌കുമാർ, പൊലീസുകാരായ അനുരാഗ്, ബിനു എന്നിവർക്കെതിരെ ആരംഭിച്ച വകുപ്പുതല നടപടി സമയബന്ധിതമായി പൂർത്തിയാക്കാനുമാണ് കമീഷൻ ഉത്തരവായത്. ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടി 30 ദിവസത്തിനകം അറിയിക്കാനും നിർദേശിച്ചു.
സംഭവത്തെ തുടർന്ന് കഴിഞ്ഞ ജൂൺ ഏഴിന് കമീഷൻ ചെയർപേഴ്‌സൻ കെ.വി. മനോജ് കുമാർ സംഭവസ്ഥലം സന്ദർശിച്ച് പൊലീസ് വാഹനത്തിൽനിന്ന് കുട്ടികളെ മർദിക്കാൻ ഉപയോഗിച്ചതായി പറയുന്ന കേബിൾ വയർ കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.