ബി.ജെ.പി കോർകമ്മിററി യോഗം പൊലീസ് തടഞ്ഞു
text_fieldsകൊച്ചി: ബി.ജെ.പി കോർകമ്മിററി യോഗത്തിന് പൊലീസ് വിലക്ക്. വൈകീട്ട് മൂന്നുമണിക്ക് കോർകമ്മിറ്റിയോഗം നടക്കാനിരിക്കെയാണ് പൊലീസ് നടപടി. ഹോട്ടലുകളിൽ യോഗം ചേരാൻ അനുവാദമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസ് ഹോട്ടലിലെത്തി നോട്ടീസ് നൽകി. ഹോട്ടലുകളിൽ യോഗം ചേരാൻ കോവിഡ് മാനദണ്ഡപ്രകാരം അനുമതിയില്ല എന്ന കാര്യം അറിയിച്ചിട്ടുണ്ട്. മറ്റ് സംഘടനകൾ യോഗം ചേരുന്ന അവസരത്തിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യോഗം ചേരാൻ കഴിയുമോ എന്ന സാധ്യതയും പാർട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണ് ഭാരവാഹികൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്. നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരണം നടത്തിയ മുൻ പ്രസിഡൻറ് സി.കെ. പത്മനാഭനെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
വിവാദങ്ങളിൽ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ആർ.എസ്.എസിനെയും വിവാദത്തിലേക്ക് വലിച്ചിഴച്ചുവെന്ന അമർഷം നേതൃത്വത്തിനുണ്ട്. കുഴൽപ്പണ ഇടപാട് പാർട്ടിയെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചത്. തൃശൂർ വാടാനപ്പള്ളിയിൽ ഇതിെൻറ പേരിൽ ഗ്രൂപ് തിരിഞ്ഞ് കത്തിക്കുത്ത് വരെയുണ്ടായി. പുറത്തെ ബഹളത്തിനിടെ മുൻ സംസ്ഥാന പ്രസിഡൻറ് കൂടിയായ സി.കെ. പത്മനാഭെൻറ പരസ്യ പ്രതികരണത്തിൽ നേതാക്കൾ എതിർപ്പിലാണ്. സി.കെ. പത്മനാഭനെ പുറത്താക്കണമെന്ന് മുരളീധരൻ -സുരേന്ദ്രൻ പക്ഷം യോഗത്തിൽ ആവശ്യം ഉന്നയിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.