പരാതിക്കാർക്കെതിരെ പൊലീസ് മർദനം: അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്
text_fieldsമലപ്പുറം: മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശാഖകളുള്ള കാരാട്ട് കുറീസ് എന്ന സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയെന്ന് ആരോപിച്ചെത്തിയ നിക്ഷേപകനെ നിലമ്പൂർ സ്റ്റേഷനിലെ പൊലീസുകാർ മർദിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ജില്ല പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
തിരൂർ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ ജനുവരി 17ന് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനെ അന്വേഷിച്ച് ചെന്നപ്പോൾ ഇയാൾക്ക് പൊലീസ് സംരക്ഷണം ഉണ്ടായിരുന്നതായും ഇതിനുശേഷം നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ആക്ഷേപം ബോധിപ്പിക്കാൻ ചെന്നപ്പോഴാണ് മർദനമേറ്റതെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.