നടുക്കത്തിെൻറ നടുക്കടലിൽ താനൂർ
text_fieldsതാനൂര്‍: രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് വിതച്ച ഭീതി താനൂർ ചാപ്പപ്പടിയിൽ ഇനിയും കെട്ടടങ്ങിയിട്ടില്ല. വീടുകളുടെ വാതിലുകൾ പോലും ചവിട്ടിത്തുറന്ന് അകത്തു കയറി പൊലീസ് പിടിച്ചുകൊണ്ടുപോയ പലരെയും കുറിച്ച് ഇനിയും വിവരങ്ങളില്ല. വിദ്യാർഥികൾ എത്താത്തിനെ തുടർന്ന് കോര്മന്തല എ.എം.എൽ.പി സ്കൂളിൽ പഠനം പോലും മുടങ്ങി.
ഞായറാഴ്ച അര്‍ധരാത്രിയും തിങ്കളാഴ്ച പുലര്‍ച്ചയുമായി ചാപ്പപ്പടി മുതല്‍ ഒട്ടുംപുറം ഫാറൂഖ് മസ്ജിദ് വരെയുള്ള ഭാഗങ്ങളില്‍ പൊലീസ് വിത ച്ചത് സമാനതകളില്ലാത്ത ഭീതിയുടെ അന്തരീക്ഷം. പൊലീസ് സംഘമായെത്തി വാതിലുകള്‍ ചവിട്ടിത്തുറന്നാണ് അകത്ത് കയറിയതെന്ന് വീട്ടുകാർ പറയുന്നു. വീടിന് പുറത്തുണ്ടായിരുന്ന വാഹനങ്ങളെല്ലാം നശിപ്പിച്ചു. ജനല്‍ ഗ്ലാസുകൾ അടിച്ച് തകര്‍ത്തു. കൈയില്‍ കിട്ടിയവരെ യെല്ലാം വലിച്ചിഴച്ചും തൂക്കിയെടുത്തും കൊണ്ടുപോയി. കുടിവെള്ള പൈപ്പുകൾ പോലും പൊലീസ് നശിപ്പിച്ചു. പകവീട്ടുന്നതുപോലെയായിരുന്നു കാവൽ നൽകേണ്ട പൊലീസിെൻറ ചെയ്തികൾ എന്ന് വിതുമ്പിക്കൊണ്ടാണ് വീട്ടമ്മമാർ വിവരിച്ചത്.200 വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോര്മന്തല എ.എം.എൽ.പി സ്കൂളിൽ ചൊവ്വാഴ്ച ആകെയെത്തിയത് 25 പേര് മാത്രം. തിങ്കളാഴ്ച ഒരു കുട്ടി പോലും സ്കൂളിലെത്തിയില്ല. സംഘര്‍ഷങ്ങള്‍ പതിവാണെങ്കിലും ഇത്രയും കാലത്തിനിടെ ആദ്യമായാണ് വിദ്യാര്‍ഥികള്‍ എത്താത്തതിനാല്‍ സ്കൂള്‍ പ്രവര്‍ത്തനം മുടങ്ങുന്നതെന്ന് അധ്യാപകര്‍ പറയുന്നു.
ആല്ബസാറിലെ വി.കെ. െസയ്ലവിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാർ, ഓട്ടോ, രണ്ടുബൈക്ക് എന്നിവ പൊലീസ് തകര്‍ത്തു. മക്കിച്ചിെൻറ പുരക്കല്‍ മൊയ്തീന്‍ബാവയുടെ വീട്ടുമുറ്റത്തെ ഓട്ടോ, ബൈക്ക് എന്നിവയും നശിപ്പിച്ചു. പാട്ടരകത്ത് ബീപാത്തുവിെൻറ മക്കളായ സവാദ്, അന്‍സാർ, ഷാജഹാന് എന്നിവരുടെ ഓട്ടോകളില്‍ രണ്ടെണ്ണം പൊലീസ് മറിച്ചിട്ടു. ഒന്ന് തല്ലിത്തകര്‍ത്തു. ബീപാത്തുവും മക്കളും എവിടെയാ ണെന്ന് അയൽവാസികള്‍ക്ക് വിവരമില്ല. പൊലീസ് വേട്ടക്കിടെ വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ടതാണ് ഇവർ. കുട്ടിയാച്ചിെൻറ പുരക്കല്‍ ഹംസയുടെ വീട്ടില്‍നിന്ന് പാചകവാതക സിലിണ്ടര്‍ വരെ കൊള്ളയടിച്ചു. രണ്ട് ഓട്ടോകളും മൂന്ന് ബൈക്കും ഒരു ഗു ഡ്സ് ഓട്ടോയും നാമാവശേഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.