മദ്യപിച്ച് ഡ്രൈവിങ്: 907 പേരുടെ ലൈസൻസ് റദ്ദാക്കി
text_fieldsകൊച്ചി: മദ്യപിച്ച് വാഹനമോടിച്ച 907 ഡ്രൈവർമാർ പൊലീസ് പരിശോധനയിൽ കുടുങ്ങി. ഇവരുടെ ലൈസൻസ് റദ്ദാക്കി കേസെടുത്തു. മോേട്ടാർ വാഹന നിയമം ലംഘിച്ചതിന് 4740 പേർക്കെതിരെയും നടപടിയെടുത്തു. എറണാകുളം റേഞ്ച് െഎ.ജി പി. വിജയെൻറ നിർദേശപ്രകാരം റേഞ്ചിന് കീഴിലുള്ള കൊച്ചി സിറ്റി, എറണാകുളം റൂറൽ എന്നിവിടങ്ങളിലും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുമായിരുന്നു പരിശോധന. ശനിയാഴ്ച രാവിലെ ഒമ്പതിന് തുടങ്ങിയ പ്രത്യേക പരിശോധന ഞായറാഴ്ച രാവിലെ അഞ്ചു വരെ നീണ്ടു.
അപകടകരമാം വിധം സഞ്ചരിക്കുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് 907 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തിയത്. ലഹരി പദാർഥങ്ങൾ വിൽക്കാനും ഉപയോഗിക്കാനും കൈവശം വെച്ചതിന് 61 കേസ് രജിസ്റ്റർ ചെയ്തു. 62 പേരെ അറസ്റ്റ് ചെയ്തു. ചീട്ടുകളിയുമായി ബന്ധപ്പെട്ട് 74 പേരെ അറസ്റ്റ് ചെയ്തു. അമിത വേഗത്തിൽ വാഹനം ഓടിക്കുക, മദ്യപിച്ച് പൊതുജനശല്യം ഉണ്ടാക്കുക എന്നീ കുറ്റകൃത്യങ്ങൾക്ക് 550 കേസ് രജിസ്റ്റർ ചെയ്തു. പൊതുസ്ഥലങ്ങളിൽ പരസ്യമായി മദ്യപിച്ചതിന് 194 കേസ് രജിസ്റ്റർ ചെയ്ത് 214 പേർക്കെതിരെ നടപടിയെടുത്തു.
ഗുരുതര കുറ്റകൃത്യങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 20 പേരും ദീർഘകാലമായി കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്ന 34 പേരും ഉൾപ്പെടെ 491 ജാമ്യമില്ലാ വാറൻറ് പ്രതികൾക്കെതിരെയും നടപടിയെടുത്തു.
ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൂക്ഷിക്കുന്ന 195 സ്ഥലങ്ങളിൽ പരിശോധന നടത്തി. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഗുണ്ട പട്ടികയിൽ ഉൾപ്പെടുകയും ചെയ്ത 701 പേരെയും മതമൗലീകവാദ, തീവ്രവാദ പ്രവർത്തനങ്ങളും സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 89 പേരെയും പരിശോധിച്ചു. 460 ലോഡ്ജുകളിലും പരിശോധന നടത്തി. 337 ടൂറിസ്റ്റ് ബസ് ഡ്രൈവർമാരെയും 328 ദീർഘദൂര വാഹനങ്ങളും പരിശോധനക്ക് വിധേയരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.