Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുജറാത്ത്...

ഗുജറാത്ത് ആവര്‍ത്തിക്കുമെന്ന് ബി.ജെ.പി മുദ്രാവാക്യം; പൊലീസ് കേസെടുത്തു

text_fields
bookmark_border
ഗുജറാത്ത് ആവര്‍ത്തിക്കുമെന്ന് ബി.ജെ.പി മുദ്രാവാക്യം; പൊലീസ് കേസെടുത്തു
cancel

കുറ്റ്യാടി: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് തിങ്കളാഴ്ച വൈകീട്ട് കുറ്റ്യാടിയിൽ ബി.ജെ.പി നടത്ത ിയ റാലിയിൽ മുസ്​ലിംകൾക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതായ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. മതസ് പർധ വളർത്തുന്ന തരത്തിൽ മുദ്രാവാക്യങ്ങൾ ഉയർന്നതായി ഡി.വൈ.എഫ്.ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി കുറ്റ്യാടി സി.ഐക് ക് നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ്​ കേസെടുത്തത്​.

മതസൗഹാർദം തകർക്കുകയും കലാപത്ത ിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ മുസ്​ലിംകളോട് ‘‘പാകിസ്​താനിൽ പോകൂ, ഓർമയില്ലേ ഗുജറാത്ത്’’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകടനം നടത്തിയതായി ബ്ലോക്ക് സെക്രട്ടറി എ. റഷീദ്​ നൽകിയ പരാതിയിൽ പറയുന്നു.പ്രകോപനപര മായ മുദ്രാവാക്യത്തി​​െൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കൂടാതെ, പ്രമുഖ ചാനലുകളിലും പ് രകടനത്തി​​െൻറ വാർത്ത വന്നിരുന്നു. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ മുദ്രാവാക്യങ്ങൾ ശ്രദ്ധ യിൽപെട്ടിരുന്നില്ലെന്ന്​ പൊലീസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പ്രകടനത്തി​​െൻറ മധ്യ നിരയിലുണ്ടായിരുന്നവരാണ് ഇത്തരം മുദ്രാവാക്യം വിളിച്ചതെന്ന് മനസ്സിലാക്കുന്നതായി പൊലീസ് പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ​ ഉൾപ്പെടെ പങ്കെടുത്ത ബി.ജെ.പി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന രാഷ്​ട്ര രക്ഷാ റാലി കുറ്റ്യാടിയിലെ വ്യാപാരിസമൂഹം കടകളടച്ച് ബഹിഷ്​കരിച്ചിരുന്നു. പൊതുസമ്മേളനത്തിൽ കടയടപ്പിനെതിരെ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ഭീഷണിപ്രസംഗം നടത്തിയതായും പരാതിയുണ്ടായിരുന്നു. ഇനി ഏതു കടകളിൽനിന്ന് സാധനങ്ങൾ വാങ്ങണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നും​ അടച്ച കടകളുടെ പേരെടുത്തു പറഞ്ഞ്​ ബഹിഷ്​കരണ ആഹ്വാനവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.

യൂത്ത് കോൺഗ്രസ് പരാതി നൽകി
കുറ്റ്യാടി: ബി.ജെ.പി കഴിഞ്ഞദിവസം കുറ്റ്യാടിയിൽ സംഘടിപ്പിച്ച പൊതുയോഗത്തോടനുബന്ധിച്ച് നടത്തിയ പ്രകടനത്തിൽ വർഗീയ വേർതിരിവും മതവിദ്വേഷം ജനിപ്പിക്കുന്നതുമായ മുദ്രാവാക്യം വിളിച്ചവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുറ്റ്യാടി പോലീസിൽ പരാതി നൽകി. വർഗീയ സംഘർഷമുണ്ടാക്കി നാട്ടിൽ കലാപം സൃഷ്​ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പ്രകടനവും പൊതുയോഗവും എന്നും ഇതിനെതിരെ സമഗ്രാന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ഡി.ജി.പി, എസ്.പി, ഡി.വൈ.എസ്.പി എന്നിവർക്കും ഫാക്സ് അയച്ചു.

എസ്.പിക്ക് പരാതി നൽകി
കുറ്റ്യാടി: ടൗണിൽ തിങ്കളാഴ്ച റാലിക്കിടെ ആർ.എസ്‌.എസ്‌ നടത്തിയ പ്രകോപനപരമായ പ്രകടനത്തിനെതിരെ വടകര എസ്‌.പിക്ക്‌ മുസ്​ലിം യൂത്ത്​​ ലീഗ്​ പരാതി നൽകി. കലാപത്തിന്‌ ആഹ്വാനം ചെയ്യൽ, വർഗീയ കലാപമുണ്ടാക്കൽ, കൊലവിളി, മത സ്പർധ വളർത്തൽ തുടങ്ങി യു.എ.പി.എ ചുമത്താൻ വേണ്ടത്ര തെളിവുകളുണ്ടെന്ന് നേതാക്കൾ ആരോപിച്ചു. പ്രകടനത്തി​​െൻറ വിഡിയോ ക്ലിപ്പ്‌ ഉൾപ്പെടെ തെളിവുകൾ സഹിതമാണ്‌ പരാതി നൽകിയത്‌. ജില്ല പ്രസിഡൻറ്​ സാജിദ്‌ നടുവണ്ണൂർ, ജനറൽ സെക്രട്ടറി കെ.കെ. നവാസ്‌, ട്രഷറർ പി.പി. റഷീദ്‌, എം. ഫൈസൽ, എസ്‌.എം. അബ്​ദുൽ ബാസിത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

എസ്.ഐ.ഒ യും സോളിഡാരിറ്റിയും പരാതി നൽകി
കുറ്റ്യാടി: ബി.ജെ.പി പ്രകടനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് എസ്.ഐ.ഒയും സോളിഡാരിറ്റിയും കുറ്റ്യാടി പൊലീസിൽ പരാതി നൽകി. ഗുജറാത്ത് മാതൃകയിൽ മുസ്‌ലിം വംശഹത്യ നടത്തുമെന്ന ഭീഷണിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്​ എസ്.ഐ.ഒ ഏരിയ പ്രസിഡൻറ്​ ഹബീബ് റഹ്​മാനും സോളിഡാരിറ്റി ഏരിയ പ്രസിഡൻറ്​ ഒ.കെ. ഫൈറൂസും ആവശ്യപ്പെട്ടു.

വർഗീയ ധ്രുവീകരണത്തിന്​ ബി.ജെ.പി ശ്രമം -പാറക്കല്‍ അബ്​ദുല്ല
കുറ്റ്യാടി: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ജെ.പിക്കെതിരെ എല്ലാ കോണുകളില്‍നിന്നും എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ വിഷയത്തെ വര്‍ഗീയമായി മുതലെടുക്കാനുളള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് പാറക്കല്‍ അബ്​ദുല്ല എം.എൽ.എ. കുറ്റ്യാടി ടൗണില്‍ തിങ്കളാഴ്ച നടന്ന ബി.ജെ.പി റാലിയിൽ പ്രകോപനകരമായ മുദ്രാവാക്യം വിളിച്ചത് ഇതി​​െൻറ തെളിവാണ്. വിറളിപൂണ്ട ആര്‍.എസ്.എസ് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയത്. സംയമനം പാലിച്ചും പ്രകോപിതരാവാതെയും ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിരോധം തീര്‍ക്കുകയാണ് ജനാധിപത്യ വിശ്വാസികള്‍ ചെയ്യേണ്ടത്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും പാറക്കല്‍ അബ്​ദുല്ല എം.എൽ.എ വാര്‍ത്തക്കുറിപ്പില്‍ ആവശ്യപ്പെട്ടു.


ബി.ജെ.പി പൊതുയോഗം: എകരൂലിലും എസ്​​റ്റേറ്റ് മുക്കിലും വ്യാപാരികൾ കടകളടച്ച് സ്​ഥലംവിട്ടു
എകരൂല്‍: ബി.ജെ.പിയുടെ പൗരത്വ ഭേദഗതി നിയമ വിശദീകരണ യോഗത്തിനു​ മുന്നേ എകരൂലിലും എസ്​റ്റേറ്റ് മുക്കിലും വ്യാപാരികൾ കടയടച്ച് സ്​ഥലംവിട്ടു. വൈകീട്ട്​ അഞ്ച് മണിയോടെയാണ് ബി.ജെ.പിയുടെ പൗരത്വഭേദഗതി നിയമ വിശദീകരണ പൊതുയോഗവും റാലിയും തീരുമാനിച്ചത്. എസ്​റ്റേറ്റ്മുക്കില്‍നിന്ന്‍ വൈകീട്ട് നാലു മണിയോടെ റാലി ആരംഭിക്കുമെന്നും അറിയിച്ചിരുന്നു. റാലി ആരംഭിക്കുന്നതിനു മുമ്പ്​ എസ്​റ്റേറ്റ് മുക്കിലെ വ്യാപാരികള്‍ ഒന്നടങ്കം മൂന്നു മണിയോടെയും എകരൂല്‍ ടൗണില്‍ അഞ്ചുമണിയോടെയുമാണ് കടകളടച്ചത്​. റാലി എകരൂല്‍ അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍ മെഡിക്കല്‍ ഷോപ്പ് ഉള്‍പ്പെടെ ഏതാനും കടകള്‍ മാത്രമാണ് തുറന്നുപ്രവര്‍ത്തിച്ചത്.

ബി.ജെ.പി നടപടികളോട് പ്രതിഷേധ സൂചകമായാണ് കടകൾ അടച്ചിടുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. പച്ചക്കറി, മത്സ്യ മാര്‍ക്കറ്റ്, ബേക്കറി തുടങ്ങിയ മുഴുവന്‍ കടകളും അടഞ്ഞു കിടക്കുകയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും പ്രതിഷേധത്തില്‍ പങ്കാളികളാവുകയും ചെയ്തതോടെ ഹര്‍ത്താലി​​െൻറ പ്രതീതിയായി. കടകളടക്കാന്‍ ആഹ്വാനമൊന്നും നല്‍കിയിട്ടില്ലെന്നും വ്യാപാരികള്‍ സ്വമേധയാ അടക്കുകയായിരുന്നുവെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസം കുറ്റ്യാടിയിലും നരിക്കുനിയിലും സമാനമായി ബി.ജെ.പി പൊതുയോഗം തുടങ്ങുന്നതിനുമുന്നേ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് എകരൂലിലും എസ്​റ്റേറ്റ്​ മുക്കിലും നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttiyadikerala newsbjp rallyBJP
News Summary - police case filed against bjp provocative slogan in kuttiadi rally
Next Story