Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപണ്ട്​ സതി, ഇപ്പോൾ...

പണ്ട്​ സതി, ഇപ്പോൾ തെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരായ ഫേസ്ബുക്ക്​ പോസ്റ്റിനെതിരെ കേസ്

text_fields
bookmark_border
പണ്ട്​ സതി, ഇപ്പോൾ തെരഞ്ഞെടുപ്പ്;  ഉമ തോമസിനെതിരായ ഫേസ്ബുക്ക്​ പോസ്റ്റിനെതിരെ കേസ്
cancel
Listen to this Article

കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ്​ സ്ഥാനാർഥി ഉമ തോമസിനെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്​ കേസ്​. പ്ലാനിങ്​ ആൻഡ്​ എക്കണോമിക് അഫയേഴ്സ് ഡെപ്യൂട്ടി സെക്രട്ടറി വക്കം സെന്നിനെതിരെ തൃക്കാക്കര പൊലീസാണ്​ കേസെടുത്തത്​.

സി.പി.എം അനുകൂല സംഘടന നേതാവാണിയാളെന്ന്​ പരാതി നൽകിയ മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. ജെബി മേത്തർ എം.പി പറഞ്ഞു. ഡി.ജി.പിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ജെബി മേത്തറിൽനിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി.

പണ്ട് ഭർത്താവ് മരിച്ച സ്ത്രീ ചിതയിലേക്ക് എടുത്തുചാടി സതി അനുഷ്ഠിക്കുമെങ്കിൽ ഇപ്പോൾ ഭർത്താവ് മരിച്ചാൽ മത്സരിക്കാനുള്ള കൊതിയാണെന്നും യു.ഡി.എഫ് സ്ഥാനാർഥി തെരഞ്ഞെടുപ്പിലേക്ക് എടുത്തുചാടുകയായിരുന്നു എന്നും വക്കം സെൻ ഫേസ്ബുക്കിൽ എഴുതിയതായാണ്​ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fb postfacebookuma thomas
News Summary - police case for fb post against uma thomas
Next Story