മിൽമ കാലിത്തീറ്റ കമ്പനിയിൽനിന്ന് ഉപകരണക്കടത്ത്: പൊലീസ് കേസെടുത്തു
text_fieldsപാലക്കാട്: മലമ്പുഴയിലെ മിൽമ കാലിത്തീറ്റ കമ്പനിയിൽനിന്ന് മോട്ടോർ ഉൾപ്പെടെ സാധനങ്ങൾ കടത്തിയ പരാതിയിൽ മൂന്നു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. കമ്പനി മാനേജറുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി എൻജിനീയർ അമൽ രഞ്ജിത്, ടെക്നിക്കൽ സുപ്രണ്ട് രാജേഷ്, താൽക്കാലിക ഉദ്യോഗസ്ഥനായ സൂപ്പർവൈസർ രാമദാസ് എന്നിവർക്കെതിരെയാണ് കമ്പനി മാജേറുടെ പരാതിയെ തുടർന്ന് മലമ്പുഴ പൊലീസ് കേസെടുത്തത്.
പെല്ലറ്റ് മെഷിൻ പുതിയ ജർമൻ സാങ്കേതിക വിദ്യയിലേക്ക് മാറിയതോടെ മാറ്റിയിട്ടിരുന്ന 10 എച്ച്.പിയുടെ 15 മോട്ടോറുകളും അത്രയും ബാറ്ററികളും ലാബ് ഉപകരണങ്ങളുമാണ് ആക്രി എന്ന പേരിൽ വിൽപനക്കായി കടത്തിയത്. ഇതിന് ഏകദേശം ഒരു ലക്ഷം രൂപ വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കമ്പനി നിയമപ്രകാരം ലേലം നടത്തിയാണ് ഇവ കൈമാറാനാകുക. സാധനങ്ങൾ കടത്തുന്നതിന് തൊഴിലാളികൾ ഉണ്ടായിട്ടും പുറത്തുനിന്ന് ആളുകളെ എത്തിച്ചാണ് സാധനങ്ങൾ കടത്തിയതെന്ന് ഒരുവിഭാഗം ജീവനക്കാർ ആരോപിക്കുന്നു. ജൂലൈ 12നാണ് സംഭവം നടന്നത്. ജൂൺ മാസത്തിലും ഇത്തരം സംഭവം നടന്നതായി ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.