പുഴയിൽ ഒളിപ്പിച്ച തോണികൾ പൊലീസ് മുങ്ങിയെടുത്തു
text_fieldsകൊളത്തൂർ: മൂർക്കനാട് കീഴ്മുറി കടവിൽ അനധികൃതമായി മണൽ കടത്താൽ ഉപയോഗിക്കുന്ന വള്ളങ്ങൾ കൊളത്തൂർ പൊലീസ് പിടിച്ചെടുത്തു. പുഴയിൽ മുക്കി ഒളിപ്പിച്ച രണ്ട് തോണികൾ പൊലീസ് മുങ്ങിയെടുക്കുകയായിരുന്നു. രാത്രിയാണ് മണലെടുപ്പ് നടക്കുന്നത്.
മറുകരയിൽനിന്ന് മണൽ ചാക്കുകളിൽ നിറച്ച് തോണികളിൽ കീഴ്മുറിയിലുള്ള കടവിലെത്തിച്ച് ടിപ്പറുകളിൽ കടത്തുകയായിരുന്നു പതിവെന്ന് കൊളത്തൂർ ഇൻസ്പെക്ടർ പി.എം. ഷമീർ അറിയിച്ചു. പുഴയുടെ മധ്യഭാഗത്ത് നാല് മീറ്റർ താഴ്ചയിൽ മുക്കിയിട്ടിരുന്ന തോണികളാണ് സി.പി.ഒമാരായ സത്താർ, ഷക്കീൽ, ഷംസു, പ്രവീൺ, സുരേഷ്, രഞ്ജിത്ത്, ഹോം ഗാർഡ് സുനിൽ എന്നിവർ ചേർന്ന് മുങ്ങിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.