പൊലീസ് മേധാവി: തച്ചങ്കരിക്ക് യു.പി.എസ്.സി 'ചെക്ക്', സന്ധ്യക്ക് സാധ്യതയേറി
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പിൻഗാമിയാകുന്നതിൽ ടോമിൻ ജെ. തച്ചങ്കരിയുടെ പേര് യു.പി.എസ്.സി വെട്ടി. യു.പി.എസ്.സിയുടെ മൂന്നംഗ പട്ടികയിൽ വിജിലൻസ് ഡയറക്ടർ സുദേഷ്കുമാർ, ഫയർഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ, റോഡ് സേഫ്റ്റി കമീഷണർ എസ്. അനിൽകാന്ത് എന്നിവർ ഇടംനേടിയതെന്നാണ് വിവരം. വ്യാഴാഴ്ച ചേർന്ന യു.പി.എസ്.സി യോഗം പട്ടിക സർക്കാറിന് കൈമാറി. മന്ത്രിസഭ ചർച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും.
കേന്ദ്ര ഡെപ്യൂേട്ടഷനിലുള്ള അരുൺകുമാർ സിൻഹ, മനുഷ്യാവകാശ കമീഷനിലെ ചീഫ് ഇൻെവസ്റ്റിഗേഷൻ ഒാഫിസറായ ടോമിൻ ജെ. തച്ചങ്കരി, സുദേഷ് കുമാർ, ബി. സന്ധ്യ, എസ്. അനിൽകാന്ത്, നിധിൻ അഗർവാൾ, എസ്. ആനന്ദകൃഷ്ണൻ, കെ. പത്മകുമാർ, ഹരിനാഥ്മിശ്ര എന്നിവരുടെ പേരുകളാണ് സംസ്ഥാനം യു.പി.എസ്.സിയുടെ പരിഗണനക്ക് സമർപ്പിച്ചത്. ചീഫ് സെക്രട്ടറി വി.പി. ജോയ്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരാണ് കേരളത്തിെൻറ പ്രതിനിധികളായി യോഗത്തിൽ പെങ്കടുത്തത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ തച്ചങ്കരിയുടെ പേര് പരിഗണിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിക്കുകയാതിരുന്നു. കേന്ദ്ര ഡെപ്യൂേട്ടഷനിൽ കഴിയുന്ന അരുൺകുമാർ സിൻഹ കേരളത്തിലേക്ക് മടങ്ങിവരുന്നതിനോട് താൽപര്യം പ്രകടിപ്പിച്ചില്ലത്രെ.
പട്ടികപ്രകാരം ഡി.ജി.പി പദവിയിലുള്ള സുദേഷ് കുമാറിനാണ് ആദ്യ പരിഗണന. എന്നാൽ, ഇദ്ദേഹത്തിെൻറ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. സുദേഷ് കുമാറിനെ ഡി.ജി.പിയാക്കാൻ വടക്കേ ഇന്ത്യൻ െഎ.പി.എസ് ലോബി വലിയ ചരടുവലികളാണ് നടത്തുന്നത്. സന്ധ്യയെ ഡി.ജി.പിയാക്കി പുതിയ ചരിത്രം കുറിക്കാൻ സർക്കാർ തീരുമാനിക്കാനുള്ള സാധ്യത തള്ളാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.