ഉപ്പളയിലെ കണ്ടെയ്ൻമെൻറ് സോണില്‍ പ്രവര്‍ത്തിച്ച കടകൾ പൊലീസ് അടപ്പിച്ചു; ജനങ്ങളെ വിരട്ടിയോടിച്ചു
text_fieldsമഞ്ചേശ്വരം: ഉപ്പളയില്‍ കണ്ടെയ്ന്‍മെൻറ് സോണില്‍ തുറന്ന് പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ പൊലീസ് അടപ്പിച്ചു. കൂട്ടംകൂടി നിന്നവരെ പൊലീസ് വിരട്ടിയോടിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
ഉപ്പള ടൗണിെൻറ ഒരു ഭാഗം കണ്ടെയ്ൻമെൻറ് സോണായി ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ചതാണ്. രാവിലെ ഉപ്പള ടൗണിെൻറ രണ്ട് ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ തുറന്നതോടെ വ്യാപാര സ്ഥാപനങ്ങളുടെ അകത്തും പുറത്തും തിരക്ക് അനുഭവപ്പെടുകയും വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയോടെ ഗതാഗതം തടസപ്പെടുകയും ചെയ്തു. ജനബാഹുല്യം കാരണം ദേശീയപാത വഴി പൊതുഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
ഇതോടെ മഞ്ചേശ്വരം പൊലീസെത്തി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിർദേശിക്കുകയും കൂട്ടംകൂടി നിന്നവരെ തിരിച്ചയക്കുകയുമായിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് നിര്‍ത്തിയിട്ട വാഹനങ്ങളും അനാവശ്യമായി ഓടിയ ഇരുചക്ര വാഹനങ്ങളും പിടികൂടി പിഴ ചുമത്തിയശേഷം വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.