തങ്ങൾകുഞ്ഞിെൻറ കസ്റ്റഡി മരണത്തിൽ വിധികാത്ത് കുടുംബം
text_fieldsആലപ്പുഴ: നെടുങ്കണ്ടത്തെ രാജ്കുമാറിെൻറ കസ്റ്റഡി കൊലപാതകത്തിൽ കേരളം വിറങ് ങലിച്ച് നിൽക്കവേ, മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സമാന സംഭവത്തിലെ ഇര ആലപ്പുഴയിലെ എ. തങ്ങൾകുഞ്ഞിെൻറ കുടുംബം നീതിക്കായി തുടരുന്ന പോരാട്ടത്തിന് 19 വയസ്സ്. പബ്ലിക് റ ിലേഷൻസ് വകുപ്പിൽനിന്ന് വിരമിച്ച തങ്ങൾകുഞ്ഞിനെ ഇല്ലാത്ത ആരോപണത്തിൽ 1998 ആഗസ്റ്റ് 18ന് നെഹ്റു ട്രോഫി ജലോത്സവനാളിൽ പാതിരാത്രിയിലാണ് ആലപ്പുഴ സൗത്ത് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കസ്റ്റഡിയിലെടുത്തത്. രാത്രി 10.30ഒാടെ വീട്ടിൽനിന്ന് വിളിച്ചിറക്കി ഭാര്യ ഡോ. രാധാമണിയുടെയും കൗമാരപ്രായക്കാരായ മക്കൾ ബിനോജിെൻറയും സിനിതയുടെയും മുന്നിലിട്ട് അതിക്രൂരമായി മർദിച്ച് ജീപ്പിലിട്ട് കൊണ്ടുപോവുകയായിരുന്നു. പിന്നീട് അറിഞ്ഞത് മരണവാർത്ത. രാത്രി 11.15ഓടെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലെത്തിച്ചു.
കേസിൽ പ്രതികളായി സസ്പെൻഷനിലായ സബ് ഇൻസ്പെക്ടർ ജോൺ വർഗീസ്, കോൺസ്റ്റബിൾമാരായ ഗോപിനാഥ പ്രഭു, പ്രദീപ്കുമാർ, തമ്പകച്ചുവട് സ്വദേശി പ്രദീപ്, സുഭാഷ് എന്നിവർ സർവിസിൽ തിരിച്ചുകയറി. ചിലർ വിരമിച്ചു. ആറുവർഷത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തതിനെത്തുടർന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഇടപെട്ട് സി.ബി.ഐ കേസ് ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്േട്രറ്റ് മുമ്പാകെ നടക്കുന്ന വിചാരണ ന്യായാധിപന്മാരുടെ സ്ഥാനക്കയറ്റം, പ്രോസിക്യൂട്ടർമാരുടെ മാറ്റം തുടങ്ങിയ കാരണങ്ങളാൽ അനന്തമായി നീണ്ടു.
പലതവണ മാറ്റിവെക്കപ്പെട്ട കേസിൽ ഒടുവിൽ അടുത്തയാഴ്ച അന്തിമവിധിയുണ്ടാകുമെന്നാണ് അറിയുന്നത്.ഭർത്താവിെൻറ ഘാതകർക്കെതിരെയുള്ള വിശ്രമമില്ലാത്ത പോരാട്ടത്തിനിടയിൽ ഡോ. രാധാമണിയെ നിരവധി അസുഖങ്ങൾ പിടികൂടി. പുന്നപ്രയിലെ വീട്ടിൽ പ്രാക്ടീസ് തുടരുന്ന 69കാരിയായ അവർ കേസിെൻറ അവസാനം എന്താണെന്നറിയാൻ കാത്തിരിക്കുകയാണ്. സർവിസിൽനിന്ന് വിരമിച്ചശേഷം സാംസ്കാരിക പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കഴിയുകയായിരുന്നു കൊട്ടാരക്കര സ്വദേശിയായ തങ്ങൾകുഞ്ഞ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.