Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹരിത വിവാദം:...

ഹരിത വിവാദം: എം.എസ്​.എഫ്​ യോഗത്തിന്‍റെ മിനിറ്റ്​സ്​ ഹാജരാക്കണമെന്ന്​ പൊലീസ്​

text_fields
bookmark_border
haritha-msf
cancel

മുസ്​ലിം ലീഗിലെ ഹരിതവിവാദത്തിൽ ഇടപെട്ട്​ പൊലീസ്​. ഹരിത ഭാരവാഹികൾക്കെതിരെ മോശം പരാമർശങ്ങളുണ്ടായ എം.എസ്​.എഫ്​ സംസ്​ഥാന കമ്മിറ്റി യോഗത്തിന്‍റെ മിനിറ്റ്​സ്​ ഹാജരാക്കണമെന്ന്​ പൊലീസ്​ നിർദേശം നൽകി. ജനറൽ സെക്രട്ടറി ലത്തീഫ്​ തുറയൂരിനോടാണ്​ മിനിറ്റ്​സ്​ ഹാജരാക്കാൻ ആവശ്യപ്പെട്ടത്​.

ജൂൺ 22ന്​ ചേർന്ന എം.എസ്​.എഫ്​ സംസ്​ഥാന കമ്മിറ്റി യോഗത്തിന്‍റെ മിനിറ്റ്​സ്​ ഹാജരാക്കാനാണ്​ നിർദേശം. ഈ യോഗത്തിൽ ഹരിത ഭാരവാഹികൾക്കെതിരെ പ്രസിഡന്‍റ്​ പി.കെ നവാസ്​ ലൈംഗികച്ചുവയോടെ ആക്ഷേപിച്ചു എന്നാണ്​ പരാതി. ഇത്​ പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ്​ പൊലീസ്​ നടപടി.

മലപ്പുറം ജില്ലാ ഭാരവാഹിക്കെതിരെയും ഹരിത ഭാരവാഹികൾ സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ട്​. സ്​ത്രീത്വത്തെ അപമാനിച്ചതിനെതിരെ എം.എസ്​.എഫിന്‍റെ വനിതാ വിഭാഗമായ ഹരിതയുടെ ഭാരവാഹികൾ വനിതാ കമീഷന്​ പരാതി നൽകുകയും ചെയ്​തു. ഇതേ തുടർന്ന്​ എം.എസ്​.എഫിലും മുസ്​ലിംലീഗിലും വലിയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. മുസ്​ലിംലീഗിന്‍റെ സംസ്​ഥാന നേതൃത്വമടക്കം ഇടപെട്ടിട്ടും പ്രശ്​നത്തിന്​ പരിഹാരമായിരുന്നില്ല. എം.എസ്​.എഫ്​ ഭാരവാഹികൾക്കെതിരെ കടുത്ത നടപടി ഇല്ലാതെ പരാതി പിൻവലിക്കാൻ ഹരിത ഭാരവാഹികൾ തയാറായില്ല.

നേതൃത്വത്തിന്‍റെ സമ്മർദങ്ങൾക്ക്​ വഴങ്ങാതിരുന്ന ഹരിത കമ്മിറ്റിയെ ആദ്യഘട്ടത്തിൽ മുസ്​ലിം ലീഗ്​ മരവിപ്പിക്കുകയും പിന്നീട്​ പിരിച്ചുവിടുകയും ചെയ്​തിട്ടുണ്ട്​.

അതേസമയം, ഹരിത വിവാദത്തിൽ പാർട്ടിക്ക്​ പിഴവുപറ്റിയിട്ടു​ണ്ടെന്ന്​ കാണിച്ച്​ എം.എസ്​.എഫിലെ ഒരു വിഭാഗം ദേശീയ നേതൃത്വത്തിന്​ പരാതി നൽകി. മുസ്​ലിം ലീഗ്​ സംസ്​ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്​ ഈ വിഷയം കൈകാര്യം ചെയ്​തപ്പോൾ സംഭവിച്ച പിഴവുകളാണ്​ പ്രശ്​നം വഷളാക്കിയതെന്നാണ്​ ദേശീയ നേതൃത്വത്തിന്​ നൽകിയ പരാതിയിലുള്ളത്​. ഹരിതയെ പിന്തുണക്കുന്ന എം.എസ്​.എഫ്​ സംസ്​ഥാന ജനറൽ സെക്രട്ടറി ലത്തീഫ്​ തുറയൂരടക്കമുള്ളവരാണ്​ പരാതി നൽകിയത്​. ജനറൽ സെക്രട്ടറി എന്ന നിലയിൽ ലത്തീഫ്​ തുറയൂർ​ തന്നെയാണ്​ മിനിറ്റ്​സ്​ പൊലീസിന് മുന്നിൽ ഹാജരാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MSF haritha
News Summary - Police demand release of minutes of MSF meeting
Next Story