കോടികളുടെ ബാധ്യത വരുത്തി ഹെലികോപ്ടർ, വാടകവിവരം പുറത്തുവിടാതെ പൊലീസ്
text_fieldsതിരുവനന്തപുരം: പൊലീസിനു ഹെലികോപ്ടർ വാടകക്കെടുത്ത വകയിൽ സർക്കാറിന് കോടികളുടെ നഷ്ടം. ആറ് മാസത്തിനിടെ അഞ്ച് പ്രാവശ്യം മാത്രം പറന്ന ഹെലികോപ്ടറിന് വേണ്ടി വാടക കോടികളാണെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, എത്ര രൂപയാണ് വാടക കൊടുത്തതെന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും പൊലീസ് മറുപടി നൽകിയില്ല. സാമ്പത്തിക നിയന്ത്രണങ്ങൾ തുടരുന്നതിനിെട കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹെലികോപ്ടർ വാടകക്കെടുക്കാൻ ധനകാര്യവകുപ്പ് അനുമതി നൽകിയത്. 18 ശതമാനം ജി.എസ്.ടി കൂടി ഉൾപ്പെടുത്തി 1,70,63,000 രൂപ അനുവദിച്ചു.
ഒരു മാസം 20 മണിക്കൂർ പറക്കാനാണ് ഈ തുക. പറന്നാലും പറന്നില്ലെങ്കിലും ഈ തുക ഡൽഹി ആസ്ഥാനമായ പവൻ ഹാൻസ് കമ്പനിക്ക് നൽകണമെന്നാണ് കരാർ. ആദ്യ ഗഡു നൽകിയതിനെതുടർന്നാണ് മാർച്ചിൽ ഹെലികോപ്ടർ എത്തിയത്. തുടർന്ന് ഏപ്രിൽമുതൽ സെപ്റ്റംബർവരെ വാടക കണക്കാക്കിയാൽ 10,23,76,800 രൂപയാണ് വാടക നൽകേണ്ടത്.
ഇതാണ് കണക്കെങ്കിൽ ഒരുവർഷം കൊണ്ട് 20,47,53,600 രൂപ വാടകയിനത്തിൽ മാത്രം നൽകേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഹെലികോപ്ടർ വന്നശേഷം അഞ്ച് പ്രാവശ്യം മാത്രമാണ് പറന്നത്. വി.െഎ.പി യാത്രക്കും മെഡിക്കൽ ആവശ്യങ്ങൾക്കും. പെട്ടിമുടി ഉൾപ്പടെ ദുരന്തങ്ങൾ ഉണ്ടായപ്പോൾ പ്രയോജനം ചെയ്തതുമില്ല.
ആദ്യ പരിശീലന പറക്കലിൽതന്നെ വനമേഖല നിരീക്ഷണം പ്രായോഗികമല്ലെന്ന് തെളിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.