ദർശനം നടത്തിയ യുവതികൾ സുരക്ഷിത കേന്ദ്രത്തിൽ
text_fieldsപത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ദർശനം നടത്തിയ കോഴിക്കോട് ഇടക്കുളം വീട്ടിൽ ബിന്ദു, പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി കനകദുർഗ എന്നിവരെ പൊലീസ് സുരക്ഷിത സ്ഥാനേത്തക്ക് മാറ്റി. പ്രതിഷേധം കണക്കിലെടുത്താണ് ഇരുവരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. കനകദുർഗയുടെ പെരിന്തൽമണ്ണയിലെ വീട്ടിലും കോഴിക്കോടുള്ള ബിന്ദുവിെൻറ വീട്ടിലും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 24 ന് കനകദുർഗയും ബിന്ദുവും ശബരിമല സന്ദർശനത്തിനെത്തിയിരുന്നു. എന്നാൽ, കടുത്ത പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഇവരെ തിരിച്ചിറക്കി. ഇൗ സംഭവത്തെ തുടർന്ന് ഇരുവരുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.
നേരത്തെ, ശബരിമല സന്ദർശനം നടത്തുമെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ച യുവതിയുടെ വീടിനു നേരെയും പ്രതിേഷധക്കാരുടെ ആക്രമണം ഉണ്ടായിരുന്നു. ഇൗ സാഹചര്യത്തിലാണ് പൊലീസ് കനകദുർഗയുടെയും ബിന്ദുവിെൻറയും വീടിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.