Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമർദനമേറ്റ മാധ്യമ...

മർദനമേറ്റ മാധ്യമ പ്രവർത്തകനെതിരെ കള്ളക്കേസെടുത്ത് പൊലീസ്

text_fields
bookmark_border
മർദനമേറ്റ മാധ്യമ പ്രവർത്തകനെതിരെ കള്ളക്കേസെടുത്ത് പൊലീസ്
cancel
camera_alt

 ‘മാധ്യമം’ ലേഖകൻ കെ.പി.എം. റിയാസിനെ പൊലീസ് മർദിക്കുന്നു

തിരൂർ: കഴിഞ്ഞദിവസം തിരൂർ സി.ഐ ടി.പി. ഫർഷാദി​െൻറ മർദനമേറ്റ 'മാധ്യമം' ലേഖകൻ കെ.പി.എം. റിയാസ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്​. റിയാസിന്​ പുറമെ അൻവർ, കണ്ടാലറിയുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കോവിഡ് മാനദണ്ഡം ലംഘിച്ചതിന് തിരൂർ പൊലീസ്​ കേസടുത്തതെന്ന് സി.ഐ ടി.പി. ഫർഷാദ് പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് 4.45ഓടെയാണ് വീടിന് തൊട്ടടുത്ത പലചരക്ക് കടയിലേക്ക് സാധനങ്ങൾ വാങ്ങിക്കാനെത്തിയ കെ.പി.എം. റിയാസിനെ തിരൂർ സി.ഐ ക്രൂരമായി തല്ലിച്ചതച്ചത്. പരിക്കേറ്റ റിയാസ് തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

മര്‍ദനത്തി​െൻറ സി.സി.ടി.വി ദൃശ്യം ഉള്‍പ്പെടെ പുറത്തുവന്നതോടെ തിരൂര്‍ സി.ഐക്കെതിരെ വകുപ്പുതല നടപടി സാധ്യത മുന്നില്‍കണ്ടാണ്​ കേസെടുത്തതെന്ന്​ പരാതിയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam ReporterPolice Assault
Next Story