മുട്ടില്‍ മരംമുറി കേസ് ഏപ്രില്‍ 25ലേക്ക് മാറ്റി; കോടതിയില്‍ ഹാജരായത് പ്രതികളില്‍ ഒരാള്‍ മാത്രം
text_fieldsസുൽത്താൻ ബത്തേരി: മുട്ടില്‍ മരംമുറി കേസിൽ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായത് പ്രതികളില്‍ ഒരാള്‍ മാത്രം. മുട്ടില്‍ സൗത്ത് വില്ലേജ് ഓഫിസറായിരുന്ന അജിയാണ് ബുധനാഴ്ച കോടതിയില്‍ എത്തിയത്. പൊലീസ് കുറ്റപത്രം നൽകിയ മൂന്നു കേസുകളാണ് പരിഗണിച്ചത്.
അഗസ്റ്റിന്‍ സഹോദരന്മാര്‍ ഉള്‍പ്പെടെ 12 പ്രതികളിൽ എട്ടുപേരോടാണ് ബുധനാഴ്ച ഹാജരാകാൻ നിർദേശിച്ചിരുന്നത്. കേസിലെ പ്രധാന പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ഡ്രൈവർ വിനീഷ്, മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസറായിരുന്ന സിന്ധു, ഇടനിലക്കാരായ ചാക്കോ, സുരേഷ് എന്നിവർ ഹാജരായില്ല. ഇവർ അഭിഭാഷകര്‍ മുഖേന അവധി ആവശ്യപ്പെടുകയായിരുന്നു.
കേസ് വീണ്ടും പരിഗണിക്കുന്നതിന് ഏപ്രില്‍ 25ലേക്ക് മാറ്റി. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി കേസിൽ കുറ്റപത്രം സമര്‍പ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ജോസഫ് മാത്യുവാണ് കോടതിയിൽ ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.