കരുവാരകുണ്ടിൽ മലമുകളിൽ കുടുങ്ങിയ രണ്ട് യുവാക്കളെയും രക്ഷിച്ചു
text_fieldsകരുവാരകുണ്ട്: മലപ്പുറം കരുവാരക്കുണ്ടിൽ ട്രക്കിങ്ങിന് പോയി മലമുകളിൽ കുടുങ്ങിയ രണ്ട് യുവാക്കളെ രക്ഷിച്ചു. കരുവാരക്കുണ്ട് മാമ്പുഴ കോടുവണ്ണിക്കൽ സ്വദേശികളായ യാസീൻ, അഞ്ജൽ എന്നിവരെയാണ് അഞ്ച് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ രക്ഷിച്ചത്.
കേരളാകുണ്ട് വെള്ളച്ചാട്ടത്തിന് മുകളിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ചേരി കൂമ്പൻമലയിൽ ഇവരും സുഹൃത്ത് ഷംനാസുമാണ് ട്രക്കിങ്ങിന് പോയത്. ഷംനാസ് തിരിച്ചിറങ്ങിയെങ്കിലും യാസീൻ, അഞ്ജൽ എന്നിവർക്ക് ഇറങ്ങാനായില്ല. ഷംനാസ് നൽകിയ വിവരമനുസരിച്ച് പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്.
ഉച്ചക്ക് ശേഷം പ്രദേശത്ത് ശക്തമായ മഴയായിരുന്നു. ചോലകളിൽ വെള്ളം കയറിയതോടെ രണ്ടുപേർ പാറക്കെട്ടിൽ വഴുതി വീണ് താഴേക്ക് ഇറങ്ങാനായില്ല. വൈകീട്ടോടെ ഇറങ്ങിയെത്തിയെ ഷംനാസാണ് കൂട്ടുകാർ കുടുങ്ങിയ വിവരം നാട്ടുകാരെ അറിയിച്ചത്. മലയിൽനിന്ന് രക്ഷിച്ച ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും കാലിന് പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.