പൊലീസുകാർ ഗുണ്ടകളുടെ ‘ചങ്ക്സ്‘ ആകേണ്ടെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: ഗുണ്ടാ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദേശം. പൊലീസ്-ഗുണ്ടാ ബന്ധം സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് മേധാവി ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഗുണ്ട, മണൽ, മാഫിയകളുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നും അവർ കാരണം പൊലീസ് സേനയുടെ അന്തസ്സ് ഇടിയുകയാണെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഗുണ്ടാ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിൽ ശക്തമായ നടപടി പൊലീസിെൻറ ഭാഗത്തുനിന്നുണ്ടാകണം. ചിലയിടങ്ങളിൽ പൊലീസിെൻറ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപങ്ങളും മാധ്യമ വാർത്തകളുമുണ്ട്. ആ സാഹചര്യത്തിൽ ശക്തമായ ഇടപെടൽ പൊലീസിെൻറ ഭാഗത്തുനിന്നുണ്ടാകണം. ഗുണ്ടാ ആക്രമണങ്ങളുണ്ടായാൽ ഉടൻതന്നെ പൊലീസിെൻറ ഇടപെടലുണ്ടാകണം. അതിനു കാലതാമസമുണ്ടാകരുത്. ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ രഹസ്യമായി ശേഖരിച്ച് കൈമാറണമെന്നും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.