ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി
text_fieldsകൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയിൽ എളമക്കര പൊലീസ് അന്വേഷണം തുടങ്ങി. യുവതിയോട് നേരിട്ടെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. പ്രാഥമിക മൊഴിയെടുത്ത ശേഷം, പരാതി സംബന്ധിച്ച് വിശദമായ പരിശോധന നടത്തി മുന്നോട്ട് പോകുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.
ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്ന് കാട്ടി കണ്ണൂർ സ്വദേശിനിയായ യുവതിയായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 10 വർഷം മുമ്പ് സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വെച്ചായിരുന്നു തന്നെ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും
അതേസമയം, തനിക്കെതിരെ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖ മിമിക്രിയെന്ന് ദിലീപ് ഹൈക്കോടതിയിൽ പറഞ്ഞു. ഓഡിയോ വിദഗ്ധരായവർ പരിശോധിച്ച് ആധികാരികത ഉറപ്പാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാനിരിക്കെയാണ് ദിലീപിന്റെ വിശദീകരണം. ദിലീപും സഹോദരൻ അനൂപും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.