ദിലീപിനെതിരെ ഉള്ളത് കൃത്രിമതെളിവുകള്‍ മാത്രം: അഡ്വ. രാംകുമാർ
text_fieldsകൊച്ചി: ദിലീപിനെതിരെ കൃത്രിമതെളിവുകള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന് അഭിഭാഷകന്‍ രാംകുമാര്‍. ദിലീപിന് വേണ്ടി കോടതിയില്‍ നാളെ ജാമ്യാപേക്ഷ നല്‍കുമെന്നും അഡ്വ. രാംകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ന് രാവിലെ നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ ആലുവ സബ് ജയിലില്‍ എത്തിച്ചിരുന്നു. ദിലീപിനെ 14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തിരിക്കുന്നത്. ആലുവ സബ്ജയിലിലാണ് ിപ്പോൾ ദിലീപ്. അതേസമയം, പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയും നാളെയാണ് കോടതി പരിഗണിക്കുക.
'വെല്‍ക്കം റ്റു സെന്‍ട്രല്‍ ജയില്‍' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനം ദിലീപിനെ ജയിലിലേയ്ക്ക് ആനയിച്ചത്. കേരളത്തിൽ ആകമാനം ദിലീപിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
ഇന്നലെയാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ചതിന് പിന്നില്‍ വ്യക്തിവൈരാഗ്യവും ഭൂമി സംബന്ധമായ തര്‍ക്കവുമാണെന്നാണ് പ്രാഥമിക വിവരം. ഇതിന് മുന്‍പും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.ന ടിക്കെതിരായ ആക്രമണത്തില്‍ ദിലീപ് ഗൂഢാലോചനയുമായി നേരിട്ട് പങ്കെടുത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.