Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ഥാനാർഥിക്ക്​...

സ്ഥാനാർഥിക്ക്​ ബി.ജെ.പി​ ​കോഴ നൽകിയ ​​േകസ്​; സി.പി.എം സംസ്ഥാന കമ്മിറ്റി അംഗത്തിന്‍റെ മൊഴിയെടുത്തു

text_fields
bookmark_border
സ്ഥാനാർഥിക്ക്​ ബി.ജെ.പി​ ​കോഴ നൽകിയ ​​േകസ്​;   സി.പി.എം സംസ്ഥാന കമ്മിറ്റി അംഗത്തിന്‍റെ മൊഴിയെടുത്തു
cancel

കൽപറ്റ: ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് ബി​.ജെ.പി നേതാക്കൾ കോഴ നൽകിയെന്ന കേസിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ കൽപറ്റ എം.എൽ.എയുമായ സി.കെ. ശശീന്ദ്ര​െൻറ മൊഴിയെടുത്തു. ശനിയാഴ്​ച വീട്ടിലെത്തിയാണ് കേസ് അന്വേഷിക്കുന്ന വയനാട് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്. ഇദ്ദേഹത്തി​െൻറ ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൽകിയ കോഴപ്പണം ജാനു ശശീന്ദ്ര​െൻറ ഭാര്യക്ക് കൈമാറിയതായി പരാതിക്കാരനായ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് ആരോപിച്ചിരുന്നു.

പണം തന്ന കാര്യം ശശീന്ദ്രൻ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൊഴിയെടുത്തത്. ജാനു തന്നത് കടം വാങ്ങിയ പണമാണെന്നാണ് ശശീ​ന്ദ്ര‍‍​െൻറ വിശദീകരണം. ജാനുവിന്​ വായ്​പ നൽകിയ മൂന്നു ലക്ഷത്തിൽ ഒന്നര ലക്ഷം 2020 ജൂലൈ ആറിനും ബാക്കി ഒന്നര ലക്ഷം കഴിഞ്ഞ മാർച്ച് ഒമ്പതിനും തിരിച്ചു തന്നതായാണ് അദ്ദേഹം പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് മാർച്ച് ഏഴിന് 10 ലക്ഷം രൂപ കോഴ നൽകിയെന്നാണ് പരാതിക്കാര‍‍‍​െൻറ ആരോപണം. ഒമ്പതിനാണ് ജാനു ശശീന്ദ്ര​െൻറ ഭാര്യക്ക് നേരിട്ടെത്തി പണം കൈമാറുന്നത്. ജാനുവിന് വായ്​പ നൽകാനുണ്ടാ‍യ സാഹചര്യവും തിരിച്ചുതന്നതുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്.

ശശീന്ദ്രനും ജാനുവും തമ്മിലുള്ള പണമിടപാട് സി.പി.എമ്മും അന്വേഷിക്കുന്നുണ്ട്. ഇതി​െൻറ ഭാഗമായി മുതിർന്ന നേതാക്കളായ എളമരം കരീമും പി.കെ. ശ്രീമതിയും കഴിഞ്ഞദിവസം ജില്ലയിലെത്തി തെളിവെടുപ്പ് നടത്തി. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ അന്വേഷണ സംഘം ഇതിനകം ശേഖരിച്ചിട്ടുണ്ട്. പണമിടപാടി​െൻറ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് സംഘം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLABJPCPM
News Summary - Police have recorded the statement of a former CPM MLA
Next Story