പ്രതികളുടെ ഭാര്യമാരെ ഉപദ്രവിക്കുന്നെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന്
text_fieldsകൊച്ചി: ചലച്ചിത്ര നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളുടെ ഭാര്യമാരെ ഉപദ്രവിക്കുന്നെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് പൊലീസ് ഹൈകോടതിയിൽ. പ്രതികൾ തട്ടിപ്പ് നടത്തി സമ്പാദിച്ച പണവും സ്വത്തും കണ്ടെത്താനും അവയുടെ വിനിയോഗം സംബന്ധിച്ച് അറിയാനും ഇവരെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും തൃക്കാക്കര അസിസ്റ്റൻറ് പൊലീസ് കമീഷണർ കെ.എം. ജിജിമോൻ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. പൊലീസിെൻറ ഭീഷണിയുണ്ടെന്നാരോപിച്ച് പ്രതികളുടെ ഭാര്യമാരായ സോഫിയ, ഷഫീന, രഹ്നാസ് എന്നിവർ നൽകിയ ഹരജിയിലാണ് വിശദീകരണം.
ഷംന കാസിമിന് വിവാഹാലോചനയുമായി വീട്ടിലെത്തി സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീട് പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ടിക്ടോക് താരമായ കാസർകോട് സ്വദേശി യാസിറിെൻറ ഫോട്ടോ കാണിച്ചാണ് പ്രതികൾ വിവാഹാലോചന നടത്തിയത്. വരെൻറ ബന്ധുക്കളാണെന്ന പേരിൽ പ്രതികൾ പലതവണ ഷംനയുടെ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഒരുസ്ത്രീയും സംസാരിച്ചെന്ന് ഷംനയുടെ മാതാവ് മരട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന് പ്രതികളുടെ ഭാര്യമാരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.