പൊലീസ് വേട്ട: ഇന്ന് ഡി.ജി.പി ഓഫിസ് മാർച്ച്
text_fieldsതിരുവനന്തപുരം: വാർത്തയുടെ പേരിൽ ‘മാധ്യമം’ ലേഖകൻ അനിരു അശോകന്റെ മൊബൈൽ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ കേരള പത്രപ്രവർത്തക യൂനിയന്റെ സംസ്ഥാന മാർച്ചും ധർണയും ചൊവ്വാഴ്ച. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്കും മറ്റ് ജില്ലകളിൽ ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്കുമാണ് മാർച്ച്.
തിരുവനന്തപുരത്ത് രാവിലെ 11ന് മാനവീയം വീഥിയിൽ നിന്ന് പൊലീസ് ആസ്ഥാനത്തേക്ക് നടത്തുന്ന മാർച്ച് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റജി അധ്യക്ഷത വഹിക്കും. ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവൻകുട്ടി, സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ തുടങ്ങിയവരും രാഷ്ട്രീയ, സാമൂഹിക സംഘടനാ നേതാക്കളും പങ്കെടുക്കും.
വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ നിർബന്ധിച്ച് ക്രൈംബ്രാഞ്ച് നടത്തുന്ന നീക്കങ്ങൾ മാധ്യമപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഇതിനെതിരെ നിയമപരമായും ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.