ആശുപത്രി യാത്രക്ക് പാസ് വേണ്ട; മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും മതി
text_fieldsആശുപത്രി യാത്രക്ക് പാസ് നിർബന്ധമല്ലെന്ന് പൊലീസിന്‍റെ അറിയിപ്പ്. മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും കയ്യിൽ കരുതിയാൽ മതി. ലോക്ക് ഡൗണിനോടനുബന്ധിച്ച് പൊലീസ് ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിലേയ്ക് പാസ് അപേക്ഷകളുടെ ഒഴുക്ക് വർധിച്ച സാഹചര്യത്തിലാണ് പുതിയ അറിയിപ്പ്. ഇത്രയും പേർക്കു പാസ് നൽകിയാൽ ലോക്ഡൗണിന്‍റെ ലക്ഷ്യം പരാജയപ്പെടുമെന്ന് പൊലീസ് അറിയിച്ചു് . അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും ലഭിക്കുന്നത്.
അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് ഇപ്പോൾ പാസ് അനുവദിക്കുന്നത്. തൊട്ടടുത്ത കടയിൽ നിന്നു മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുന്നവർ പാസ്സിന് അപേക്ഷിക്കേണ്ടതില്ല. അവരും സത്യവാങ്മൂലം കയ്യിൽ കരുതിയാൽ മതി. അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
അത്യാവശ്യ യാത്രകളിലും ഒരു വാഹനത്തിൽ പരമാവധി 3 പേർക്കു വരെയാണ് യാത്ര ചെയ്യാനാകുക എന്ന് പൊലീസ് അറിയിച്ചു. അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്ക് അതതു സ്ഥാപനത്തിന്‍റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.