യോഗ കേന്ദ്രത്തിനെതിരെ പല വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് ഹൈകോടതിയിൽ
text_fieldsകൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗകേന്ദ്രത്തിനെതിരെ പല വകുപ്പുകൾ അനുസരിച്ച് കേസ് എടുത്തിട്ടുള്ളതായി കൊച്ചി സിറ്റി െപാലീസ് കമീഷണർ എൻ.പി. ദിനേശ് ഹൈകോടതിയിൽ. യോഗ കേന്ദ്രത്തിൽതന്നെ അന്യായ തടങ്കലിൽ വെക്കുകയും പീഡിപ്പിക്കുകയുമായിരുെന്നന്ന് ചൂണ്ടിക്കാട്ടി ശ്രുതി എന്ന യുവതി നൽകിയ െമാഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം തുടരുകയാണെന്നും ഒമ്പത് പ്രതികളെ തിരിച്ചറിെഞ്ഞന്നും സത്യവാങ്മൂലത്തിൽ പറയുന്നു. തെൻറ ഭാര്യ ശ്രുതിയെ തടഞ്ഞുെവച്ചിരിക്കുന്നതായി ആരോപിച്ച് കണ്ണൂർ സ്വദേശി അനീസ് നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതേ ഹരജിയിലാണ് തന്നെ തടങ്കലിൽ പീഡിപ്പിച്ച വിവരം ശ്രുതി കോടതിയിൽ ബോധിപ്പിച്ചത്.
ഡൽഹി ഫത്തേപൂരിൽവെച്ച് മേയ് 17ന് ശ്രുതി മതം മാറി ആലിയ എന്ന പേര് സ്വീകരിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു. തുടർന്ന് അനീസിനെ വിവാഹം ചെയ്തു. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ആരുെടയും നിർബന്ധമില്ലെന്നുമാണ് യുവതി മൊഴി നൽകിയത്. ജൂൺ 22 മുതൽ ആഗസ്റ്റ് 21 വരെ കണ്ടനാെട്ട ശിവശക്തി യോഗ കേന്ദ്രത്തിൽ തന്നെ അന്യായമായി പൂട്ടിയിട്ട് മനോജ് ഗുരുജിയുടെ നേതൃത്വത്തിൽ മർദിെച്ചന്നും ഗർഭ പരിശോധന നടത്തിയെന്നും മറ്റുമാണ് ശ്രുതി കോടതിയിലും പൊലീസിനും മൊഴി നൽകിയത്. ഇതിെൻറ അടിസ്ഥാനത്തിൽ െസപ്റ്റംബർ 28ന് ഉദയംേപരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒക്ടോബർ മൂന്നിന് യോഗ കേന്ദ്രത്തിൽ തിരച്ചിൽ നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
സമാനമായ മറ്റൊരു പരാതിയിൽ ഗൂഢാലോചന, മർദനം, ബലം പ്രയോഗിച്ച് തടഞ്ഞുവെക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയവ ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തത്. അഞ്ചാം പ്രതി ശ്രീജിത്തിനെ അറസ്റ്റ് ചെയ്തു. ഒന്നുമുതൽ നാലുവരെ പ്രതികളും ആറാം പ്രതിയും മുൻകൂർ ജാമ്യം തേടിയിരിക്കുകയാണ്. യോഗ സെൻറർ പൂട്ടാൻ ഉദയംപേരൂർ പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും പ്രവർത്തിക്കാൻ ഹൈകോടതി താൽക്കാലിക അനുമതി നൽകിയിട്ടുെണ്ടന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ, ലവ് ജിഹാദിെൻറ ഇരയാണ് താനെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോട് സ്വദേശിനി ആതിര കേസില്‍ കക്ഷിചേരാന്‍ ഹരജി നൽകി. താന്‍ ഇസ്ലാം സ്വീകരിച്ചശേഷമാണ് യോഗ കേന്ദ്രത്തിലെത്തി സനാതന ധര്‍മത്തെക്കുറിച്ച് പഠിച്ചതെന്നും മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനം മറ്റ് മതസ്ഥരെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തി െഎ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമാെണന്നും ആതിര ആരോപിക്കുന്നു. യോഗ കേന്ദ്രത്തെക്കുറിച്ച് നൽകിയത് വ്യാജ പരാതിയാെണന്നും ഹരജിയിൽ പറയുന്നു.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സംഘടനയുടെ സെക്രട്ടറിയെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ ഹെല്പ്ലൈനിനുവേണ്ടി രഞ്ജിത് എബ്രഹാം എന്നയാളും കക്ഷിചേരാന്‍ ഹരജി നൽകി. 1500 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലവ് ജിഹാദ് വഴി ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തിയിട്ടുണ്ട്. അതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തെൻറ പക്കലുണ്ടെന്നാണ് ഇദ്ദേഹത്തിെൻറ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.