മനസ്സ് വീർപ്പുമുട്ടിച്ച അന്വേഷണ രഹസ്യം പുറത്തുവിട്ട് പൊലീസുകാരൻ
text_fieldsതൃശൂർ: ‘ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുപറയാന്‍ പാടില്ലെന്നാണ്, ചില രഹസ്യങ്ങള്‍, അത ് വ്യക്തിപരമോ ഔദ്യോഗികമോ ആവട്ടെ, മനസ്സിലിരുന്ന് വിങ്ങിപ്പൊട്ടുമ്പോഴുണ്ടാകുന്ന അ വസ്ഥയുണ്ടല്ലോ… അങ്ങനെ ഒരു ഘട്ടത്തിലാണ് ഞാന്‍’... തൃശൂര്‍ സിറ്റി പൊലീസ് സമൂഹ മാധ്യമ വി ഭാഗത്തിലെ സി.പി.ഒ സന്തോഷ് കോളങ്ങാട്ടാണ് പുറത്തുപറയാൻ പാടില്ലാത്ത, പറഞ്ഞില്ലെങ്കിൽ ഹൃദയം പൊട്ടുന്ന ആ ‘അന്വേഷണ രഹസ്യം’ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. കുറ്റാന്വേഷണ കഥയിലെ അവസാന ‘വില്ലനെ’ സ്നേഹപൂർവം പിന്തുണക്കുകയാണ് പൊലീസ്.
സ്പെഷല്‍ ബ്രാഞ്ചില്‍ ജോലി ചെയ്ത കാലത്തെ സംഭവമാണ് സന്തോഷ് കുറിച്ചത്. കുറഞ്ഞനാളുകൾ കൊണ്ട് അതിവേഗത്തിൽ വളർന്ന ‘േബ്ലഡ് പലിശ’ക്കാരനെ കുറിച്ച് മേലുദ്യോഗസ്ഥന് തപാലിൽ ലഭിച്ച പരാതിയിലായിരുന്നു അന്വേഷണം. വൻ ഫീസ് നൽകി കുട്ടികൾക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠനം, ഭാര്യക്ക് വില കൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും ഏക്കർ കണക്കിന് ഭൂമിയും ബാങ്ക് അക്കൗണ്ടും. പ്രാഥമികാന്വേഷണത്തിൽ കൃത്യമായ ജോലിയോ, നിശ്ചിത വരുമാനമോ ഇല്ല. വര്‍ഷങ്ങൾക്ക് മുമ്പ് വാങ്ങിയ ഓട്ടോ ഓടിക്കുന്നത് വൈകുന്നേരങ്ങളില്‍ മാത്രം. മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെടുന്നവരെ കുറിച്ചായി അന്വേഷണം. രാത്രിയിൽ വീട്ടിൽ നിന്നുമിറങ്ങി പുലർച്ചയോടെയാണ് തിരിച്ചെത്തുന്നത്. വരുമാനത്തിന് കാരണം മോഷണമാണോയെന്ന സംശയമായി. മൊബൈൽ പരിശോധിച്ചതിൽ വിളികൾ ഏറെയും സ്വകാര്യ ബസുടമകളുടെ നമ്പറിലേക്ക്. ഇവിടെയും സംശയം.
അന്വേഷണം എത്തിയത് തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൽ. രാത്രി ഒമ്പതോടെ വീട് വിടുന്നയാൾ വടക്കേ ചിറയിൽനിന്ന് ബക്കറ്റിൽ വെള്ളം ശേഖരിച്ച് സ്റ്റാൻഡിലെ ബസുകൾ കഴുകി വൃത്തിയാക്കും. പുലരുവോളം തുടരുന്ന ജോലി. ദിവസവും നാല്പതോളം ബസുകള്‍ വൃത്തിയാക്കും. ഡ്രൈവര്‍ സീറ്റിന് മുന്നിലെ ദൈവങ്ങളുടെ ചിത്രങ്ങളില്‍ പൂമാലകള്‍ ചാര്‍ത്തി മടങ്ങും. ബസ് ഒന്നിന് ദിനം പ്രതി 100 രൂപ.അധ്വാനമുള്ള ജോലിയാണെങ്കിലും വെയില് കൊള്ളുകയോ എളുപ്പം ക്ഷീണിക്കുകയോ ചെയ്യില്ലെന്നതാണ് ഇങ്ങനെ അധ്വാനിക്കാന്‍ പ്രേരിപ്പിക്കുന്നത്.
മാസം മുഴുവനും ജോലി. മദ്യപാനമടക്കം ദുർവ്യയങ്ങൾ ഒന്നുമില്ല. അയാളറിയാതെ തന്നെ കഴമ്പില്ലാത്ത കേസ് ഡയറി അവസാനിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലെ ഇടപെടലിന് സർക്കാറിെൻറ ഇ -ഗവേണൻസ് പുരസ്കാരം നേടിയത് സന്തോഷ്കുമാർ അടക്കമുള്ള തൃശൂർ പൊലീസ് ടീം ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.