പൊലീസിൻറെ മാധ്യമവേട്ട: ഡി.ജി.പി ഓഫിസിന് മുന്നിൽ പ്രതിഷേധം നാളെ
text_fieldsതിരുവനന്തപുരം: വാർത്ത പ്രസിദ്ധീകരിച്ചതിൻറെ പേരിൽ 'മാധ്യമം' ലേഖകൻ അനിരു അശോകൻറെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ജി.പി ഓഫിസിന് മുന്നിൽ നാളെ പ്രതിഷേധം നടത്തും.
രാവിലെ 11.15 ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ ഡി.ജി.പി ഓഫിസിനു മുന്നിൽ നടത്തുന്ന പ്രതിഷേധ സമരം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും.
യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. റജി അധ്യക്ഷതവഹിക്കും. ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് സി. ശിവൻകുട്ടി, സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ തുടങ്ങിയവരും രാഷ്ട്രീയ, സാമൂഹിക സംഘടനാ നേതാക്കളും മുതിർന്ന പത്രപ്രവർത്തകരും പങ്കെടുക്കും. രാവിലെ 11 ന് മാനവീയം വീഥിയിൽ നിന്ന് പ്രതിഷേധ പ്രകടനം ആരംഭിക്കും.
എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. പ്രസ് ക്ലബിൽ നിന്ന് പ്രകടനം ആരംഭിക്കും. പ്രതിഷേധസംഗമം മുതിർന്ന മാധ്യമപ്രവർത്തകർ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് പ്രസ് ക്ലബിന് മുന്നിൽനിന്ന് രാവിലെ 10.30ന് പ്രതിഷേധ പര്കടനം ആരംഭിക്കും. സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിന് മുന്നിൽ പ്രതിഷേധ സംഗമം ഡോ.എം.കെ മൂനീർ ഉദ്ഘാടനം ചെയ്യും. പൊലീസിൻറെ മാധ്യമവേട്ടക്കെതിരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.