പൊലീസുകാരൻെറ ആത്മഹത്യ: മേലുദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭാര്യ
text_fieldsഒറ്റപ്പാലം: കല്ലേക്കാട് എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ അട്ടപ്പാടി സ്വദേശി അനി ൽകുമാറിെൻറ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും പ്രതികൾ പൊലീസുകാരായതിന ാൽ കേസ് അട്ടിമറിക്കാതിരിക്കാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഭാര്യ ആർ.എസ്. സജിനി, സജ ിനിയുടെ സഹോദരൻ എൻ. സുരേന്ദ്രൻ, ബന്ധു കെ. പ്രമോദ് എന്നിവർ ആവശ്യപ്പെട്ടു. ഒറ്റപ്പാലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ആത്മഹത്യയായി കരുതുന്നില്ല. മർദിച്ച് കൊലപ്പെടുത്തിയ ശേഷം ലക്കിടിയിലെ െറയിൽവേ ട്രാക്കിൽ തള്ളിയതാകാമെന്ന് സംശയമുണ്ട്. മരണം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം ഇഴയുകയാണ്. ആത്മഹത്യാക്കുറിപ്പ് പ്രകാരം സായുധസേന ക്യാമ്പിലെ മുൻ ഡെപ്യൂട്ടി കമാൻഡൻറ് സുരേന്ദ്രൻ, സി.പി.ഒ ആസാദ്, പേരുപറയാത്ത ഡ്യൂട്ടി ഓഫിസർ, റൈറ്റർ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
നഗ്നനാക്കി മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി ഭർത്താവ് വെളിപ്പെടുത്തിയിരുന്നെന്നും സജിനി പറഞ്ഞു. പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് വ്യാഴാഴ്ച പരാതി നൽകും.
മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, കേന്ദ്ര സർക്കാർ എന്നിവിടങ്ങളിലേക്കും പരാതികളയക്കാനാണ് തീരുമാനമെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.