Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമ്പർക്കവിലക്കിൽ...

സമ്പർക്കവിലക്കിൽ കഴിയുന്ന യുവാവിനോട്​ പൊലീസ് മോശമായി പെരുമാറിയതായി പരാതി

text_fields
bookmark_border
സമ്പർക്കവിലക്കിൽ കഴിയുന്ന യുവാവിനോട്​ പൊലീസ് മോശമായി പെരുമാറിയതായി പരാതി
cancel

കാസർകോട്: വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുന്ന യുവാവിനോട് പൊലീസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയതായി പരാതി. ചെമ്മനാട് ബെസ്​റ്റ്​ഹിൽ ഹൗസിലെ ബി.എച്ച്. സിദ്ദീഖ് അഹമ്മദ് തൻസീഹാണ് ജില്ല പൊലീസ് മേധാവി പി.എസ്. സാബുവിന് പരാതി നൽകിയത്.

മേയ് എട്ടിന് ബംഗളൂരുവിൽനിന്ന്​ നാട്ടിലെത്തി മൂന്നുദിവസത്തെ ക്വാറൻറീൻ സ​െൻററിലെ താമസത്തിനുശേഷം 11ന് വീട്ടിലെത്തുകയും വീട്ടിൽ സമ്പർക്കവിലക്കിൽ പ്രവേശിക്കുകയുമായിരുന്നു. 

എന്നാൽ, ​ചൊവ്വാഴ്​ച രാവിലെ 11ന് ശേഷം മേൽപറമ്പ്​ പൊലീസ് സ്​റ്റേഷനിൽനിന്ന്​ വന്ന പൊലീസുകാർ മോശമായി പെരുമാറുകയും മാതാവിനോട് ശബ്​ദമുയർത്തുകയും കുറ്റവാളികളോട് പെരുമാറുന്ന രീതിയിൽ സംസാരിക്കുകയുമായിരുന്നത്രേ. ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newscorona viruscovidlockdownself isolationKasaragod News
News Summary - police missbehaved to kasaragod youngman during self isolation period- kerala
Next Story