പൊലീസ് സ്റ്റേഷനിൽ സ്ത്രീകൾക്ക് മാന്യമായ പെരുമാറ്റം ലഭിക്കണം –മന്ത്രി
text_fieldsതിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ സ്ത്രീകൾക്ക് മാന്യമായ പെരുമാറ്റം ലഭിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ. ലിംഗസമത്വം ഉറപ്പാക്കാനുള്ള ഇടപെടൽ പൊലീസിൽനിന്ന് ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന വനിത വികസന കോർപറേഷെൻറ ആഭിമുഖ്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി ‘ബോധ്യം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ചതുർദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ത്രീകൾക്കും ലൈംഗികന്യൂനപക്ഷങ്ങൾക്കും മേലുള്ള ലിംഗാധിഷ്ഠിത അതിക്രമം തടയാനുള്ള ബോധവത്കരണത്തിനായാണ് പരിശീലനപരിപാടി. ബോധ്യം പരിശീലന മാന്വൽ പ്രകാശനം സാമൂഹികനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകറിന് നൽകി മന്ത്രി നിർവഹിച്ചു.
തൈക്കാട് പൊലീസ് െട്രയിനിങ് കോളജിൽ നടന്ന പരിപാടിയിൽ എ.ഡി.ജി.പി ബി. സന്ധ്യ, ആസൂത്രണബോർഡ് മെംബർ സെക്രട്ടറി ഡോ. മൃദുൽ ഈപ്പൻ, സംസ്ഥാന സർക്കാർ ജെൻഡർ അഡ്വൈസർ ഡോ.ടി.കെ. ആനന്ദി, വനിത വികസന കോർപറേഷൻ ഡയറക്ടർ ലക്ഷ്മി രഘുനാഥൻ, കമല സദാനന്ദൻ, അന്നമ്മ പൗലോസ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.