നീട്ടിയ മുടി വെട്ടിക്കുന്ന കലാപരിപാടി പൊലീസിൽ വേണ്ട –ഡി.ജി.പി
text_fieldsകോഴിക്കോട്: മുടി നീട്ടിയ പിള്ളേരെ കാണുേമ്പാൾ അത് വെട്ടിക്കുന്ന പോലുള്ള കലാപരിപാടികൾ കേരള പൊലീസിന് ചേർന്നതല്ലെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ.
പൊലീസ് അസോസിയേഷൻ സമ്മേളനത്തിെൻറ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അേദ്ദഹം. എത്ര നല്ലകാര്യങ്ങൾ ചെയ്താലും ഏതെങ്കിലും ഓഫിസർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകൾ സേനയെ മൊത്തത്തിൽ കളങ്കപ്പെടുത്തും. ഇതിനുള്ള അവസരങ്ങൾ കഴിയുന്നതും ഒഴിവാക്കണം. മോശമായി പെരുമാറുന്ന സേനാംഗങ്ങളെ നിയന്ത്രിക്കാൻ സബ് ഇൻസ്പെക്ടമാർ മുതലുള്ള ഓഫിസർമാർ തയാറാകണം. ജിഹാദി പ്രവർത്തനങ്ങൾ സംസ്ഥാനത്ത് കൂടിവരുന്ന സാഹചര്യത്തിൽ സേനയിൽ കമാൻഡോകളെ ഉപയോഗിക്കണം. പോക്സോ കേസുകളുടെ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഡി.ജി.പി പറഞ്ഞു. പൊലീസുകാരുടെ കുട്ടികൾക്ക് പഠിക്കുന്നതിനായി പൊലീസ് അസോസിയേഷെൻറ നേതൃത്വത്തിൽ മെഡിക്കൽ കോളജ്, എൻജിനീയറിങ് കോളജ്, നഴ്സിങ് കോളജ് എന്നിവ ആരംഭിക്കുന്നതിനുള്ള പ്രവർത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.