പുതുവത്സരാഘോഷത്തിന് കർശന നിയന്ത്രണങ്ങളുമായി പൊലീസ്
text_fieldsതിരുവനന്തപുരം: പുതുവത്സരാഘോഷം അതിരുകടന്നാൽ കർശനനടപടിക്കൊരുങ്ങി പൊലീസ്. പുതുവത്സരാഘോഷങ്ങളിൽ സുരക്ഷയു ം സമാധാനവും ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറി യിച്ചു. പുതുവത്സരാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ സഹായവും പൊലീസ് നൽകും. നിരത്തുകളിലും പ്രധ ാനസ്ഥലങ്ങളിലും ആഘോഷങ്ങൾക്ക് ഭംഗംവരാത്തവിധം പൊലീസിനെ വിന്യസിക്കാൻ നിർദേശം നൽകി. ആഘോഷ സ്ഥലങ്ങളിൽ സ്ത്ര ീകളുടെയും കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷക്ക് പ്രത്യേകം ഉൗന്നൽ നൽകും.
ആഘോഷങ്ങൾ തടസ്സംകൂ ടാതെ നടക്കുന്നതിനും സമാധാനപൂർണമാക്കുന്നതിനുമുള്ള പൊലീസിെൻറ നടപടികളോട് എല്ലാവരും സഹകരിക്കണം. മദ്യപിച്ച് വാഹനമോടിക്കുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾെക്കതിരെ കടുത്തനടപടി ഉണ്ടാവും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആഘോഷങ്ങളും പാർട്ടികളും സംഘടിപ്പിക്കുന്നവരും ഹോട്ടൽ അധികൃതരും ഉടൻ പൊലീസിനെ അറിയിക്കണം. പുതുവത്സര ആഘോഷവേളയിൽ റോഡപകടങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിന് പൊലീസ് പ്രത്യേക പരിശോധന നടത്തും.
കോമ്പിങ് ഓപറേഷനിൽ 300 ഓളം പേർ പിടിയിൽ
തിരുവനന്തപുരം: പുതുവത്സരാഘോഷം മുൻനിറുത്തി ശനിയാഴ്ച്ച സിറ്റി പൊലീസ് നടത്തിയ കോമ്പിങ് ഓപറേഷനിൽ 300 ഓളം പേർ പിടിയിൽ. 12 പിടികിട്ടാപ്പുള്ളികളെയും വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 179 പേരെയും പിടികൂടി. പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിച്ചതിന് 23 പേരെ അറസ്റ്റ് ചെയ്തു.
വാഹന പരിശോധനയിൽ പാപ്പനംകോട് ഭാഗത്ത് വച്ച് മോഷ്ടിച്ച ബൈക്കുമായി വന്ന കണ്ടല സ്വദേശി അജേഷിനെയും മച്ചേൽ സ്വദേശി ആകാശിനെയും അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ച 142 പേരെയും അലക്ഷ്യമായും അപകടകരമായും വാഹനം ഓടിച്ച 56 പേരെയും പിടികൂടിയതായി സിറ്റി പൊലീസ് അറിയിച്ചു.ഇതിന് പുറമെ സ്ഥിരം നഗരത്തിൽ സ്ഥിരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 126 പേർ പൊലീസ് നിരീക്ഷണത്തിലാണ്.
പൊലീസ് നിർദേശങ്ങൾ
1. എല്ലാ ആഘോഷ പരിപാടികളും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങണം. ഉച്ചഭാഷിണികൾ രാത്രി 10ന് ശേഷം ഉപയോഗിക്കരുത്. നിർദേശിച്ച ഡെസിബെലിൽ കൂടുതൽ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.
2. ബാറുകൾ, ബിയർ-വൈൻ പാർലറുകൾ എന്നിവ നിശ്ചിത സമയത്ത് അടക്കണം.
3. പൊതുസ്ഥലത്ത് മദ്യപിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. പൊതുസ്ഥലത്ത് മദ്യപിക്കുന്നവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചു.
4. രാത്രി 12ന് ശേഷം ടൗണിലും പരിസരപ്രദേശങ്ങളിലും കൂടിനിൽക്കുകയോ പൊതുജനങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ ബഹളം വെക്കുകയോ ചെയ്യരുത്.
5. അപരിചിതരായ ഏതെങ്കിലും ആളുകളോ എന്തെങ്കിലും സംഭവങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.