ഹോം വർക്ക് ചെയ്യാൻ മറക്കണ്ട; ചൂരലുപേക്ഷിച്ചാണ് ഈ പൊലീസുകാരി ചോക്കെടുത്തത്
text_fieldsപരപ്പനങ്ങാടി: നാലു വർഷമായി അണിഞ്ഞ കാക്കിയൂരിവെച്ച് വനിത സിവിൽ പൊലിസ് ഓഫീസർ അധ്യാപനത്തിലേക്ക്. താനൂർ പൊലിസ് സ്റ്റേഷനിലെ വനിത സിവിൽ പൊലിസ് ഓഫീസറും പരപ്പനങ്ങാടി പുത്തൻ പിടിക സ്വദേശിയുമായി ജിജി യാണ് കാക്കിയും ലാത്തിയും വേണ്ടെന്ന് വെച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് കൂടുമാറിയത്.
തൃക്കുളം ഗവ: ഹൈസ്ക്കൂളിൽ സുവോളജി അധ്യാപികയായാണ് ജിജിയുടെ ഔദോഗിക കൂടു മാറ്റം. കാക്കി സമ്മാനിച്ച ആത്മവിശ്വാസം അധ്യാപനത്തിന് കരുത്താകുമെന്ന് ജിജി പറഞ്ഞു. നിറമറതൂർ ഗ്രാമ പഞ്ചായത്തിലെ അവിശ്വാസ പ്രമേയ ചർച്ചക്ക് സുരക്ഷയൊരുക്കിയാണ് അവസാനത്തെ സേനാ കർത്തവ്യം പൂർത്തീകരിച്ച് ഇവർ കാക്കി അഴിച്ചു വെച്ചത്.
2017 ൽ ആദ്യ വനിത ബെറ്റാലിയനിൽ സേനാംഗമായിറങ്ങിയ ജിജി രണ്ടു വർഷമായി താനൂർ പൊലിസ് സ്റ്റേഷനിലായിരുന്നു സേവനം . പരപ്പനങ്ങാടി പുത്തൻ പിടിക സ്വദേശിയും " മെട്രോ വാർത്ത സർക്കുലേഷൻ മാനേജറുമായ അച്ചം വീട്ടിൽ ജിത്തുവിന്‍റെ ഭാര്യയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.