പൊലീസുകാരന് കോവിഡ്; വാഴക്കുളം പൊലീസ് സ്റ്റേഷന്‍ അടച്ചു
text_fieldsമൂവാറ്റുപുഴ: പൊലീസുകാരന് കോവിഡ്19 സ്ഥിരീകരിച്ചതിനെ തുടർന്ന് വാഴക്കുളം പൊലീസ് സ്റ്റേഷന്‍ അടച്ചു. തൊടുപുഴ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ചതിെൻറ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇദ്ദേഹം പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലും ഭക്ഷണശാലയിലും പോയിരുന്നു.
കോവിഡ് ബാധിച്ച ഉദ്യോഗസ്ഥനോടൊപ്പം സ്റ്റേഷനിലുണ്ടായിരുന്ന 15 പൊലീസുകാരോട് അവിടെ തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. സ്റ്റേഷനിൽ 33 പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. സ്റ്റേഷെൻറ സമീപ പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനു പുറത്തുള്ളവർ വീടുകളിലോ മറ്റു നിശ്ചിത കേന്ദ്രങ്ങളിലോ നിരീക്ഷണത്തിൽ കഴിയണം. പൊലീസ് സ്റ്റേഷനിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
മഞ്ഞള്ളൂർ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പൊലീസുകാരെൻറ സമ്പർക്കപ്പട്ടിക തയാറാക്കുകയാണ്. ഇതിനു ശേഷമായിരിക്കും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. പൊലീസ് സ്റ്റേഷനു സമീപമുള്ള പ്രദേശങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥനുമായി സമ്പർക്കത്തിലായിട്ടുള്ളവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.