ഒരു സല്യൂട്ടിന് ഒരായിരം സല്യൂട്ട് ഏറ്റുവാങ്ങി നിസാര്‍ അരിപ്ര
text_fields
സഹജീവി സ്‌നേഹത്തിന് നല്‍കിയ ഒരു സല്യൂട്ടിന് ഇപ്പോള്‍ ഒരായിരം സല്യൂട്ടുകള്‍ ഏറ്റു വാങ്ങി കൊണ്ടിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ നിസാര്‍ അരിപ്ര. മങ്കട അരിപ്ര സ്വദേശിയായ ഇദ്ദേഹം മലപ്പുറം പൊലീസ് കണ്ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പൊലീസ് ഒാഫീസറാണ്.
കരിപ്പൂര്‍ വിമാനാപകടത്തില്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രദേശവാസികള്‍ക്ക് അവര്‍ ക്വാറന്‍റീനില്‍ കഴിയുന്ന മുക്കൂട് പ്രദേശത്ത് പോയാണ് ഹൃദയത്തിന്‍റെ ഭാഷയില്‍ ഇയാള്‍ സല്യൂട്ട് ചെയ്തത്. സ്വന്തം ജീവന്‍ അപായത്തിലാകുമെന്നറിഞ്ഞിട്ടും സഹജീവികളെ രക്ഷപെടുത്താന്‍ നാട്ടുകാര്‍ കാണിച്ച മാനുഷിക പരിഗണനയോടുള്ള ആദരവാണ് നിസാറിനെ ഈ സല്യൂട്ടിന് പ്രേരിപ്പിച്ചത്.
മൂന്നു വീടുകളിലായി 18 പേരാണ് ഇവിടെ ക്വാറന്‍റീനില്‍ കഴിയുന്നത്. ഈ സല്യൂട്ട് ചില അപസ്വരങ്ങള്‍ക്ക് കാരണമായെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും ഇയാള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സ്‌നേഹത്തില്‍ പൊതിഞ്ഞ ഒരായിരം സല്യൂട്ട് എല്ലാ അപസ്വരങ്ങളെയുംനിഷ് പ്രഭമാക്കികളഞ്ഞു.
15 വര്‍ഷമായി പൊലീസ് സേനയുടെ ഭാഗമായ നിസാര്‍ ഒന്നര വര്‍ഷമായി മലപ്പുറത്താണ് സേവനം ചെയ്യുന്നത്. പൊലീസ് കുടുംബത്തിലെ അംഗമാണ്. അരിപ്ര ഫിനിക്‌സ് ക്ലബ്ബിലെ സജീവ അംഗവും സാമൂഹ്യ സേവന രംഗത്ത് സാന്നിധ്യവുമാണ്. അരിപ്ര തോടേങ്ങല്‍ പരേതനായ മുഹമ്മദ് കുട്ടിയുടെയും ആയിഷയുടെയും മകനാണ് നിസാര്‍. മറ്റു രണ്ടു സഹോദരന്മാരും പൊലീസില്‍ തന്നെയാണ് സേവനം ചെയ്യുന്നത്. ഭാര്യ: ശബ്ന. മക്കള്‍: മിഷാല്‍, ആയിഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.