‘എസ്.എഫ്.ഐയുടെ ദയയിൽ ജോലിക്ക് കയറുന്നതിലും നല്ലത് മരണം’
text_fieldsതിരുവനന്തപുരം: ‘എസ്.എഫ്.ഐ ക്രിമിനലുകളുടെ ദയാവായ്പിൽ ജോലിക്ക് കയറുന്നതിനേക ്കാളും നല്ലത് മരണമാണ്. യൂനിഫോമിന്റെ അന്തസ്സ് നെഞ്ചേറ്റുന്ന എനിക്ക് അതിന് കഴിയില് ല’ - പറയുന്നത് യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ പ്രതിയായ നസീം റോഡിലിട്ട് തല്ലിച്ചതച്ച പൊലീസുകാരൻ ശരത്. എസ്.എഫ്.ഐക്കാർ നൽകിയ കള്ളപ്പരാതിയിൽ ഇപ്പോഴും ‘അച്ചടക്ക നടപടി’ നേരിടുകയാണ് ശരത്.
നസീമിനെതിരെ ശരത് നൽകിയ കേസ് പിൻവലിക്കു ന്ന അന്നുമാത്രമേ ജോലിയിൽ തിരികെ കയറാൻ കഴിയൂവെന്നാണ് എസ്.എഫ്.ഐ നേതാക്കൾ കുടുംബ ത്തെ അറിയിച്ചിരിക്കുന്നത്. നീതിതേടി മുഖ്യമന്ത്രിയുടെയും പൊലീസ് ഉന്നതരുടെയും ഓഫി സ് കയറിയിറങ്ങുകയാണ് ഈ 25കാരൻ.
കഴിഞ്ഞ ഡിസംബർ 12നാണ് പാളയത്ത് ട്രാഫിക് സിഗ്നൽ തെ റ്റിച്ച യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐക്കാരെ ശരത്തുൾപ്പെടെ മൂന്നു പൊലീസുകാർ പിടികൂടിയത്. വിവരമറിഞ്ഞെത്തിയ യൂനിറ്റ് സെക്രട്ടറി നസീമും ഇരുപതോളം പേരും ചേർന്ന് പൊലീസുകാരെ വളഞ്ഞിട്ട് മർദിച്ചു. വിവരമറിഞ്ഞ് കേൻറാൺമെൻറ് പൊലീസ് എത്തുമ്പോഴേക്കും ശരത്തും സഹപ്രവർത്തകരായ വിനയചന്ദ്രനും അമൽകൃഷ്ണയും മൃതപ്രായാരായിരുന്നു. അക്രമികളിൽ നാലുപേരെ പൊലീസ് പിടികൂടി ജീപ്പിൽ കയറ്റിയെങ്കിലും നേതാക്കൾ ഇടപെട്ട് പിടിച്ചിറക്കിക്കൊണ്ടുപോയി.
സംഭവം ഒതുക്കാനാണ് പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയ മൂവരെയും രാത്രിയോടെ കേൻറാൺമെൻറ് സി.ഐയുടെ നേതൃത്വത്തിൽ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിപ്പിച്ചു. പക്ഷേ, കഴുത്തിന് സാരമായി മർദനമേറ്റ ശരത് പുലർച്ചയോടെ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി. ശരത്തിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ നസീമിനും കൂട്ടർക്കുമെതിരെ വധശ്രമത്തിന് കേസെടുക്കാൻ പൊലീസ് ആദ്യം തയാറായില്ല. പിന്നീട് ശരത്തിെൻറ മാതാവ് ശശികല മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും സമീപിച്ചതോടെയാണ് കേസെടുത്തത്. സംഭവത്തിൽ നാലുപേർ കീഴടങ്ങിയെങ്കിലും മുഖ്യപ്രതി നസീം ഒളിവിലെന്നായിരുന്നു സിറ്റി പൊലീസ് കമീഷണർ അടക്കമുള്ളവരുടെ ഭാഷ്യം. പാർട്ടി സംരക്ഷണത്തിലായിരുന്നു ഇയാൾ.
•തൊപ്പിപോയാൽ പിന്നെ തലയും കാണില്ല...
കേസ് ഒതുക്കാൻ പൊലീസ് അസോസിയേഷനിലെയും ഓഫിസേഴ്സ് അസോസിയേഷനിലെയും നേതാക്കൾ ശരത്തിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. പരാതിയിൽ ഉറച്ചുനിൽക്കാനായിരുന്നു മാതാപിതാക്കളായ ശശികലയുടെയും സിദ്ധാർഥേൻറയും തീരുമാനം. കേസ് പിൻവലിക്കില്ലെന്ന് മനസ്സിലാക്കിയതോടെ ഡിസംബർ 19ന് ശരത്തിനെതിരെ കോളജിലെ എസ്.എഫ്.ഐ പ്രവർത്തകർ ഡി.ജി.പിക്ക് പരാതി നൽകി. ‘ചിറവൂർ ബോയ്സ്’ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ മുഖ്യമന്ത്രിക്കെതിരെ ശരത് പോസ്റ്റിട്ടെന്നായിരുന്നു പരാതി.
നസീമിനെതിരെയുള്ള കേസ് ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ആദ്യം തൊപ്പിയും പിന്നെ തലയും കാണില്ലെന്നും എസ്.എഫ്.ഐ പ്രവർത്തകർ കടയ്ക്കലിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ശരത്തിെൻറ മാതാപിതാക്കൾ ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ നൽകിയ പരാതി വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി.
• സസ്പെൻഷൻ പിൻവലിക്കണോ, നസീം പറയണം
പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുമെന്ന് മനസ്സിലാക്കി ഏപ്രിൽ അവസാനവും നസീമും കൂട്ടരും വീട്ടിൽ വന്നതായി ശരത് പറയുന്നു. നസീം പറഞ്ഞാലേ സസ്പെൻഷൻ പിൻവലിക്കൂവെന്നും അതുകൊണ്ട് കേസ് പിൻവലിക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ, കുടുംബം വഴങ്ങിയില്ല.
•നേതാവിനെ മാധ്യമങ്ങൾ ‘പിടികൂടി’
‘ഒളിവിലായിരുന്ന’ നസീമിനെ ജനുവരി 29ന് യൂനിവേഴ്സിറ്റി കോളജിൽ മന്ത്രിമാരായ എ.കെ. ബാലനും കെ.ടി. ജലീലും പങ്കെടുത്ത പരിപാടിയിൽ മാധ്യമങ്ങൾ കണ്ടെത്തിയതോടെ 30ന് സ്റ്റേഷനിൽ നാടകീയമായി കീഴടങ്ങി. പത്തോളം കേസിൽ പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കിയപ്പോൾ വകുപ്പുകളെല്ലാം കാറ്റിൽ പറന്നു.
മൂന്നു ദിവസത്തെ ജയിൽ വാസത്തിനു ശേഷം നസീം പുറത്തിറങ്ങി. അന്നുതന്നെ പരാതിക്കാരനായ ശരത്തിനെ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടെന്ന പേരിൽ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.