ആളുമാറി മർദിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsപട്ടാമ്പി: ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറം സ്വദേശി പറമ്പില്‍ ത്വാഹാ മുഹമ്മദിനെ ആളുമാറി മർദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പട്ടാമ്പി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂനിറ്റ് എസ്.സി.പി.ഒ ആയിരുന്ന ജോയ് തോമസിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞദിവസം ഇദ്ദേഹത്തെ പറമ്പിക്കുളം പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. വാഹന പരിശോധനക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയ ബൈക്കിനെ പിന്തുടര്ന്നെത്തിയ പൊലീസ് ത്വാഹ മുഹമ്മദിനെ ആളുമാറി മർദിക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം ഷൊർണൂർ ഡിവൈ.എസ്.പി ആർ. മനോജ്കുമാർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്നാണ് ജോയ് തോമസിനെ പറമ്പിക്കുളം സ്റ്റേഷനിലേക്ക് മാറ്റിയത്. തുടർ നടപടിയായാണ് സസ്പെൻഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.