മുഖ്യമന്ത്രിക്കെതിരെ വാട്ട്സ് ആപ്പ് സന്ദേശം: പൊലീസുകാരന് സസ്പെൻഷൻ
text_fieldsകൊണ്ടോട്ടി: മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് സന്ദേശം അയച്ച പൊലീസുകാരന് സസ്പെൻഷൻ. കൊണ്ടോട്ടി സി.െഎ ഒാഫിസിന് കീഴിലുളള ട്രാഫിക് യൂനിറ്റിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസർ ഭാഗേഷ് ദാസിനെയാണ് ജില്ല പൊലീസ് മേധാവി വ്യാഴാഴ്ച സസ്പെൻഡ് ചെയ്തത്.
പൊലീസുകാർക്കിടെയിലുളള പൊലീസിയ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശമാണ് നടപടിക്ക് ഇടയാക്കിയത്. വിരമിച്ച ഡി.ജി.പി ടി.പി. സെൻകുമാറിനെ പ്രകീർത്തിച്ചും മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുമായിരുന്നു സന്ദേശം. മറ്റൊരു ഗ്രൂപ്പിൽ നിന്ന് ലഭിച്ച സന്ദേശം പൊലീസ് ഗ്രൂപ്പിലേക്ക് ൈകമാറുകയായിരുന്നു. സന്ദേശം വിവാദമായതോടെ ജില്ല പൊലീസ് മേധാവി ഇയാളെ നേരിൽ വിളിച്ച് വിശദാംശം തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.