പൊലീസിൽനിന്ന് വനിതയെ ‘ഒഴിപ്പിച്ച’ വിനയ ഇവിടെയുണ്ട്...
text_fieldsതൃശൂർ: പൊലീസിലെ ‘വനിത’ വിശേഷണം ഇല്ലാതാക്കിയതിന് പിന്നിൽ ഒരു പൊലീസുകാരിയുടെ നിര ന്തര പരിശ്രമത്തിെൻറ കഥയുണ്ട്. പൊലീസിലെ വിവേചനത്തിനെതിരെ സദാ പോരാട്ടത്തിലായി രുന്ന വിനയ എന്ന സിവിൽ പൊലീസ് ഓഫിസറാണ് സർക്കാറിനെ ഇത്തരത്തിലൊരു തീരുമാനത്തിലേ ക്ക് നയിച്ചത്. രാമവർമപുരം പൊലീസ് അക്കാദമിയിലാണ് വിനയ ഇപ്പോൾ.
പൊലീസിൽ ഇത ്തരമൊരു പരിഷ്കാരം വരുത്തുമ്പോൾ വിനയയുടെ അഭിപ്രായം കൂടി തേടണമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. അഞ്ച് വർഷം മുമ്പ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് ആഭ്യന്തര സെക്രട്ടറി ഇതേക്കുറിച്ച് ഇവരോട് അന്വേഷിച്ചിരുന്നു. അന്ന് വിനയ നിർദേശിച്ചു, സിവിൽ പൊലീസ് ഓഫിസർ എന്ന തസ്തികയിൽതന്നെ വനിതകളും അറിയപ്പെടണമെന്ന്. സർക്കാർ ഓഫിസുകളിൽ സ്വീകരിക്കേണ്ട ലിംഗ സമത്വത്തിന് പലതവണ കേസുമായി കോടതികൾ കയറിയിറങ്ങിയിട്ടുണ്ട് വിനയ. സർക്കാർ അപേക്ഷാഫോറങ്ങളിൽ പരാതിക്കാരൻ/ അപേക്ഷകൻ എന്നാണ് നേരത്തേ ഉണ്ടായിരുന്നത്.
ഇതോടൊപ്പം അപേക്ഷക, പരാതിക്കാരി, ഗൃഹനാഥ എന്ന് പരിഷ്കരിച്ചത് വിനയയുടെ നിയമ പോരാട്ടത്തിെൻറ ഫലമാണ്. 2000ൽ ലഭിച്ച അനുകൂല വിധി നടപ്പാക്കിക്കിട്ടാൻ സെക്രട്ടേറിയറ്റിൽ പലതവണ കയറിയിറങ്ങി. സ്കൂൾ രജിസ്റ്ററിൽ ആൺകുട്ടികൾക്ക് ശേഷം പെൺകുട്ടികളുടെ പേരെഴുതുന്നതായിരുന്നു നിലവിെല രീതി. വിനയയുടെ പോരാട്ടത്തിെൻറ ഫലമായി ആൺപെൺ വ്യത്യാസമില്ലാതെ അക്ഷരമാല ക്രമത്തിൽ പേരെഴുതുന്ന രീതി നടപ്പായി. പൊലീസിലെ സ്ത്രീകൾ കാക്കി സാരിയുടുക്കുന്ന കാലത്തും കാക്കി പാൻറ്സും ഷർട്ടും ധരിച്ചാണ് വിനയ ഡ്യൂട്ടിക്കെത്തിയിരുന്നത്.
സ്ത്രീകൾ പാൻറ്സ് ഇൻസെർട്ട് ചെയ്ത് വരരുതെന്ന് 2002ൽ ഡി.ജി.പി ഉത്തരവിറക്കിയിരുന്നു. ഇത് അനുസരിക്കാത്തതിന് വിനയയുടെ മൂന്ന് ഇൻക്രിമെൻറാണ് തടഞ്ഞത്. കായിക മേളയിൽ സ്ത്രീകൾക്ക് പോയൻറ് നൽകില്ലെന്ന് അധികാരികൾ ശഠിച്ചപ്പോൾ ഗ്രൗണ്ടിൽ കിടന്നായിരുന്നു പ്രതിഷേധം. പിന്നാലെ വന്നു, സസ്പെൻഷൻ. 30 വർഷത്തെ സർവിസിനിടെ 28 ശിക്ഷ നടപടി ഉത്തരവുകൾ കൈപ്പറ്റി. കൂടെ ജോലിക്ക് കയറിയവർ ഡിവൈ.എസ്.പി, സി.ഐ റാങ്കിൽ എത്തിയപ്പോഴും വിനയ എസ്.ഐ പോലുമായില്ല. താൻ തഴയപ്പെടുമ്പോഴും തെൻറ നിർദേശം അംഗീകരിക്കപ്പെട്ടതിെൻറ സന്തോഷത്തിലാണ് അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.