പൊലീസുകാർ ക്യാമ്പ് ഫോളോവേഴ്സ് തസ്തികകളിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലെ നൂറോളം പൊലീസുകാർക്ക് ക്യാമ്പ് ഫോളോവേഴ്സ് ചെയ്തിരുന്ന തസ്തികകളിലേക്ക് നിയമനം.
സേനയിൽ വീണ്ടും ദാസ്യവേല തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന ആക്ഷേപം ശക്തം. നൂറുപേരെ ഇത്തരത്തിൽ നിയമിച്ചുള്ള ഉത്തരവ് കഴിഞ്ഞദിവസം പൊലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറങ്ങി.
പൊലീസ് സേനയിലെ ടെക്നിക്കൽ തസ്തികകളിൽ ഡെപ്യൂേട്ടഷൻ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അപേക്ഷ ക്ഷണിച്ചതിെൻറ അടിസ്ഥാനത്തിലാണ് ഇൗ നിയമനമെന്നാണ് വിശദീകരണം.
എന്നാൽ, ടെക്നിക്കൽ തസ്തിക എന്ന് പറഞ്ഞിട്ട് ക്യാമ്പ് ഫോളോവേഴ്സ് ചെയ്യുന്ന ജോലിയിലേക്കാണ് ബഹുഭൂരിപക്ഷം പൊലീസുകാരെയും നിയമിച്ചിട്ടുള്ളത്. സി.പി.ഒ തസ്തികകളിലുള്ളവരെ ക്യാമ്പ് ഫോളോവേഴ്സിെൻറ തസ്തികകളിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണ് ഇൗ ഉത്തരവിലൂടെയെന്ന് പൊലീസുകാർ ആരോപിക്കുന്നു.
ടെക്നിക്കൽ തസ്തികകളായ ബ്യൂഗ്ലർ, ഡ്രമ്മർ തുടങ്ങിയ തസ്തികകളിൽ ചിലരെ നിയമിച്ചിട്ടുണ്ടെങ്കിലും അതിനൊപ്പം ടെയ്ലർ, െപയിൻറർ, കൊല്ലൻ, മരപ്പണിക്കാരൻ, ക്ലീനർ തുടങ്ങി ക്യാമ്പ് ഫോളോവേഴ്സ് ചെയ്തിരുന്ന ജോലികളിലേക്കാണ് പലർക്കും നിയമനം നൽകിയത്.
മൂന്നുവർഷത്തേക്കാണ് ഡെപ്യൂേട്ടഷനിലുള്ള ഇൗ നിയമനം. ഇപ്പോൾ പൊലീസുകാരെ നിയമിച്ചിട്ടുള്ള പല തസ്തികകളിലും ക്യാമ്പ് ഫോളോവേഴ്സിനെയാണ് നിയമിച്ചുവന്നിരുന്നത്. കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ളവരെ നിയമിച്ചിരുന്ന ഇൗ തസ്തികകളിലാണ് പൊലീസ് കോൺസ്റ്റബിൾമാരെ നിയമിക്കുന്നത്.
മുമ്പ് പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകൾ മർദിച്ച സംഭവത്തിനുശേഷം പൊലീസ് ഉന്നതരുടെ വീടുകളിലെ 'ദാസ്യപ്പണി'ക്ക് ക്യാമ്പ് ഫോളോവേഴ്സ് ഉൾപ്പെടെ പോകാത്ത സാഹചര്യമുണ്ട്. അതിന് മാറ്റംവരുത്തുന്നതാണ് ഇൗ പുതിയ ഉത്തരവെന്നും പൊലീസുകാർ പറയുന്നു.
-ബിജു ചന്ദ്രശേഖർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.